കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ വില്ലണിക്ക് സമീപം പുല്ലാട്ട് പാലത്തില്‍ നിന്നു മാണ് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.ഈരാറ്റുപേട്ട സ്വദേശികളായ ചേ നപ്പീരുപറമ്പില്‍ അബ്ദുല്‍ സലാം (60, തൈപറമ്പില്‍ നസി(45), നസീറ (38) ,കൊച്ചുവീ ട്ടില്‍ സഫിലി(20) എന്നിവരാണ് അപകടത്തില്‍പെട്ടത്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കരണം മറിഞ്ഞ് പതിനഞ്ചടി താഴ്ച്ചയിലുള്ള തോട്ടിലേക്ക് പരിക്കു കയായിരുന്നു.തോട്ടില്‍ വെള്ളമില്ലാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.പരിക്കേറ്റവ രെ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുപത്തിയാറാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു.ആരുടെയും പരുക്ക് സാരമുള്ളതല്ല.

LEAVE A REPLY