മുട്ടപ്പള്ളിയിൽ 5 വയസുള്ള ആൺകുട്ടി കിണറ്റിൽവീണ് മരിച്ചു .മുട്ടപ്പള്ളി കരിമ്പി ന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി എച്ച് സി കൗൺസിലർ വെച്ചൂച്ചിറ )യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത് .വല്യമ്മ കുളിപ്പിക്കുന്നതിനിടയിൽ കൈതട്ടിമാറ്റി ഓടു കയായിരുന്നു ,സാധാരണ ഇങ്ങനെ ഓടിയാൽ എവിടേലും ഒളിച്ചിരിക്കുകയായിരുന്നു പതിവ് ,അച്ഛൻ രതീഷ് ജോലിസ്ഥലത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു.

കുട്ടിയെ കാണാത്തതിനാൽ തെരച്ചിലിനൊടുവിലാണ് അപകടത്തിൽപെട്ടത് കണ്ടത് .ഉടൻ തന്നെ മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു .കുട്ടിയുടെ അമ്മ വിദേശത്താണ് ജോലിചെയ്യുന്നത് . ഇന്ന് രാവിലെ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി അപകടത്തി  ൽപെട്ടത് .കുഞ്ഞിന്റെ തലയിൽ മുറിവുണ്ട് .