ദൈവപുത്രന്റെ തിരുപിറവിയെ വരവേറ്റ് ക്രൈസ്തവ ലോകം ക്രിസ്തുമസ് ആഘോ  ഷിച്ചു. ഉണ്ണിയേശുവിന്റെ ജനനം അനുസ്മരിച്ച് വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരുക്കർമ്മങ്ങളും നടന്നു. മാനവരാശിക്കൊന്നാകെ ശാന്തിയു ടെയും സമാധാനത്തിന്റയും സന്ദേശം പകർന്നു കൊണ്ടാണ് ക്രൈസ്തവ ജനത ക്രിസ്തു മസ് ആഘോഷിച്ചത്. നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീ കളും, പുൽക്കൂടുമൊക്ക ഒരുക്കി നാടും നഗരവും ആഘോഷങ്ങൾക്കൊപ്പം പങ്കുചേർന്നു.ബെത്ലഹേമിലെ പുൽത്തൊഴു ത്തിൽ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ച് വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനയിൽ വിശ്വാസികളൊന്നാകെ പങ്കാളികളായി.

ഇരുപത്തിയഞ്ചുനാൾ നീണ്ടു നിന്ന നോമ്പിന്റെ പുണ്യവുമായാണ് വിശ്വാസികൾ ദേ വാലയങ്ങളിലേക്കൊഴുകിയെത്തിയത്.പ്രത്യക തിരുക്കർമ്മങ്ങൾക്കൊപ്പം ഉണ്ണിയേശു വിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള തീ കായ്ക്കൽ ചടങ്ങിലും, ദേവാലയം ചുറ്റിയു ള്ള പ്രദക്ഷണത്തിലും പ്രാർത്ഥനയോടെ വിശ്വാസികൾ പങ്കു ചേർന്നു.കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന പാതിര കുർബ്ബാനയ്ക്കും പ്രത്യേക തിരുക്കർമ്മങ്ങൾക്കും രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹിച്ചു.