സാമൂഹ്യ സമത്യ ജനാധിപത്യ വേദീയുടെ നേതൃത്തിൽ നാനൂറോളം പേരാണ് എസ്റ്റേറ്റ് കയ്യേറിയുള്ള സമരത്തിനെത്തിയത്. ദലിത് വിഭാഗങ്ങളുടെ നേതൃത്വത്തിൽ എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ പൂവൻപാറ ഭാഗത്ത് പതിനഞ്ചോളം കുടിലാണ് ഇവർ കെട്ടിയ ത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ബുധാനാഴ്ച്ച വെളുപ്പിന് രണ്ടരയോടെ എരുമേലി കരിമ്പിൻ തോട് ഭാഗത്ത് കൂടി എസ്റ്റേറ്റിൽ പ്രവേശിച്ചാണ് കുടിൽ കെട്ടിയത്. എറണാകുളം, കോതമംഗലം, കോട്ടയം, തൊടുപുഴ, മുവാറ്റുപുഴ എന്നീ ഭാഗങ്ങളിൽ നിന്നുമുള്ളവരാണ് സമരത്തിനുണ്ടായിരുന്നത്.

ഭൂരഹിതരായ ഇവർ നാലു ബസുകളിലായാണ് എറണാകുളത്തു നിന്നും എത്തിയത്. രാവിലെ എട്ട് മണിയോടെ വിവരമറിഞ്ഞത്തിയ വൻ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ ഒഴിപ്പിക്കുകയായിരുന്നു. ഇവർ കെട്ടിയ കുടിലുകൾ പോലീസ് പൊളിച്ച് മാറ്റി. ആഹാരം പാചകം ചെയ്യാനായി അരിയുൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളുമായാണ് സം ഘം എസ്റേറ്റിൽ കയറിയത്. പോലീസിനെ കണ്ട മറ്റ് ആളുകൾ ഓടി രക്ഷപ്പെട്ടു. സുഭവ മായി ബന്ധപ്പെട്ട് 27 പേർ പോലീസ് കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മണിമ ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രിയ ഗോപാലന് കൈക്കുഴക്ക് പരിക്കേറ്റു.