കാഞ്ഞിരപ്പളളി: സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ എസ്എംവൈഎമ്മിന്‍റെ നേതൃത്വത്തി ൽ അണിയിച്ചൊരുക്കിയ 34ാംമത്  ശാന്തിദൂത്  നടത്തി. കത്തീഡ്രൽ വികാരി ഫാ. വർഗീ സ് പരിന്തിരിക്കൽ എസ്എംവൈഎം പ്രസിഡന്‍റ് റോബിൻ കുന്നത്തുകുഴി, കൃപ മേച്ചേ രിത്തകടിയേൽ എന്നിവർക്ക് ഫ്ലാഗ് നൽകിയതോടെ വർണശബളമായ റാലിയും വഴി യോരങ്ങളെ പ്രകമ്പനം കൊള്ളിച്ചു കടന്നുപോയി.

100 ഓളം പാപ്പാമാർ അണിനിരന്ന റാലി  കത്തീഡ്രൽ മഹാജൂബിലി ഹാളിൽ എത്തിയ തിനെ തുടർന്ന് കാഞ്ഞിരപ്പളളി രൂപതാ വികാരി ജനറാൾ ഫാ. കുര്യൻ  താമരശേരി “ശാന്തിദൂത് 2019 “ഉദ്ഘാടനം  ചെയ്ത്‌ അനുഗ്രഹാ പ്രഭാഷണം  നടത്തി.  കത്തീഡ്രൽ വികാരി ഫാ. വർഗീസ്  പരിന്തിരിക്കൽ ആശംസകൾ നേർന്നു പ്രസംഗിച്ചു. 200 ഓളം യുവജനങ്ങൾ പങ്കെടുത്ത  “സുവാറ” ലൈറ്റ് ആൻഡ് സൗണ്ട് ഷോ കലാസന്ധ്യയും നടന്നു.