എലിക്കുളം എസ്.എൻ.ഡി.പി.45 നമ്പർ ശാഖയോഗത്തിൻ്റെ ഗുരുദേവക്ഷേത്രത്തിലെ തിരുവുത്സവവത്തിനും നവതി മന്ദിര ഉദ്ഘാടനത്തിനും തിരുവുത്സവത്തിനും തുടക്ക മായി. ഇന്ന് രാവിലെ 9.30ന് ക്ഷേത്രം തന്ത്രി വൈക്കം സനീഷ് തന്ത്രികളുടേയും ക്ഷേ ത്രം ശാന്തി രാജീവ് ശാന്തികളുടേയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നട ന്നു. തുടർന്ന് വലിയ കാണിക്ക, കൊടിമരച്ചുവട്ടിൽ പറ ക്ഷേത്രം തന്ത്രി അനുഗ്രഹ പ്ര ഭാഷണം നടത്തി.
നവതി മന്ദിര ഉദ്ഘാടനം എസ്.എൻ.ഡി.പി.കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു വിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി.കോട്ടയം യൂണി യൻ സെക്രട്ടറി ആർ.രാജീവ് നിർവ്വഹിച്ചു.സമ്മേളനത്തിൽ എം.ജി.സർവ്വകലാശാല എം.എസ്.സി.ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ ആദിത്യ ഷാജി ചാഞ്ഞാ നിയ്ക്കൽ, സയൻ്റിസ്റ്റ് സൂരജ് സോമൻ വട്ടോടിയിൽ എന്നിവരെ എലിക്കുളം ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി, എസ്.എൻ.ഡി.പി.കോട്ടയം യൂണിയൻ വൈസ് പ്രസിഡൻ്റ് വി.എം.ശശി എന്നിവർ ആദരിച്ചു.
എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൽവി വിൽസൺ, പഞ്ചായത്തം ഗം മാത്യൂസ് പെരുമനങ്ങാട്, എസ്.എൻ.ഡി.പി.കോട്ടയം യൂണിയൻ കൗൺസിലർ വി നോദ് പി.വി, യൂണിയൻ കമ്മറ്റി അംഗം ഇ.പി.കൃഷ്ണൻ ഈറ്റോലിൽ, ഗുരുധർമ്മ പ്രച രണ സഭ കോട്ടയം പ്രസിഡൻ്റ് വി.ഡി. ബാബുരാജ് വട്ടോടിയിൽ എലിക്കുളം ശാഖാ ഭാ രവാഹികളായ വൈസ് പ്രസിഡൻ്റ് വി.ഡി.വിജയൻ വട്ടോടിയിൽ, യൂത്ത് മൂവ് മെൻറ് പ്രസിഡൻ്റ് അഭിലാഷ് അമ്പാനപ്പള്ളിൽ, വനിതാ സംഘം പ്രസിഡൻ്റ് വിജയമ്മ മോഹ നൻ മംഗലത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശാഖാ പ്രസിഡൻ്റ് ജി തേഷ് പി.കോട്ടയിൽ സ്വാഗതവും സെക്രട്ടറി ബിജു കൊടയ്ക്കനാൽ നന്ദിയും പറ ഞ്ഞു.
വ്യാഴാഴ്ച 5.30ന് നിർമ്മാല്യ ദർശനം;അഭിഷേകം, തുടർന്ന് ശാന്തി ഹവനം, മഹാഗണ പതി ഹോമം 6.30ന് ഗുരുപൂജ, 8.30ന് നവകം ,പഞ്ചഗവ്യം 9.45 ന് പ്രതിഷ്ഠാ ചാര്യൻ ശ്രീമദ് ധർമ്മ ചൈതന്യ സ്വാമി ക ൾക്ക് പൂർണ്ണ കുംഭം നൽകി സ്വീകരണം’ 10 ന്
കലശപൂജ, കലശാഭിഷേകം തുടർന്ന് സ്വാമി ധർമ്മചൈതന്യയുടെ അനുഗ്രഹ പ്രഭാഷണം, ഉച്ചപൂജ 1 ന് പ്രസാദമൂട്ട് വൈകുന്നേരം 5.30ന് സർവ്വൈശ്വര്യപൂജ, സ്വയമേവ പുഷ്പാഞ്ജലി, 6.30 ന് ദീപാരാധന, 7.30 ന് അത്താഴ പൂജ, മംഗളാരതി തിരുത്സവ സമാപന ദിനമായ നാളെ രാവിലെ 5.30ന്  നിർമ്മാല്യ ദർശനം, അഭിഷേകം തുടർന്ന് മഹാഗണപതി ഹോമം, ശാന്തി ഹവനം, 6.30 ന് ഗുരുപൂജ, 8 ന് കലശപൂജ, 10 ന് കലശാഭിഷേകം തുടർന്ന് മഹാഗുരുപൂജ, പ്രസാദവിതരണം, 11.30 ന് മുക്കുളം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നെയ്യ് വിളക്ക് ആചാര്യൻ സാബു ശാന്തിയുടെ നേതൃത്വത്തിൽ ഗുരുദേവ ഭജനാമൃതം 1 ന് പ്രസാദമൂട്ട് വൈകുന്നേരം 6 ന് താലപ്പൊലി 6.30ന് ദീപാരാധന 7.30 ന് ഗാനമേള 9.30 ന് കൊടിയിറക്ക്