പൊലീസും ക്രൈബ്രാഞ്ചും എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയി ട്ടും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. നിലവില്‍ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്.

താഴത്തങ്ങടി അറുപറയിലെ ദന്പതികളുടെ തിരോധാനം. ഒരു വര്‍ഷം കഴിഞ്ഞിട്ടും ദന്പതികളെ കണ്ടെത്താനായില്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോട തിയില്‍.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6 തിയതി രാത്രിയിലാണ് അറുപറ സ്വദേശിയായ ഹാഷിമും ഭാര്യ ഹബീബയെയും കാണാതാകുന്നത്. ഭക്ഷണം വാങ്ങാനായി പുതിയ കാറില്‍ പുറത്തേക്കിറങ്ങിയ ഇവര്‍ പിന്നീട് തിരികെ വന്നില്ല. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷം നടത്തിയെങ്കിലും യാതൊരു തുന്പും ലഭിച്ചില്ല. 
താഴത്തങ്ങാടി ആറ്റില്‍ വാഹനം വീണതാണോ എന്ന് പരിശോധിക്കാന്‍ നേവിയുടെ സഹായത്താല്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. അന്വേഷണങ്ങള്‍ ഫലം കാണാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെ കേസിലെ ദുരൂഹത മാറ്റണ മെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. ഇപ്പോള്‍ ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസി ടിവികഖള്‍ പരിശോധിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലും ഒരു തുന്പും ലഭിച്ചില്ല. അന്വേഷണങ്ങള്‍ വിഫലമായതോടെ ഉത്തരം കിട്ട ചോദ്യമായി ദന്പതികളുടെ തിരോധാനം അവശേഷിക്കുകയാണ്.