കുറുവാമൂഴി: കാറ്റിലും മഴയിലും കിടപ്പാടം നഷ്ടമായ കുടുംബത്തെ മാറ്റി പാർപ്പിച്ചു. പതിനഞ്ച് വർഷമായി ശരീരത്തിന്റെ ഒരു വശം തകർന്ന് കിടക്കുന്ന കുറുവാമൂഴി അഞ്ചാംമൈൽ ഏഴുപ്ലാക്കൽ ജോർജിനെയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബ ത്തിനാണ് വീട് ന്ടമായത്. ഞായറാഴ്ച മഴയക്കെപ്പമെത്തിയ ശക്തമായ കാറ്റിൽ വീടിന്റെ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞ് വീണ് വീടിന്റെ മേൽക്കീര തകർന്നിരുന്നു.തുടർന്ന് തിങ്കളാഴ്ച രാവിലെ മഴയിൽ കുതിർന്ന നിന്ന വീടിന്റെ ഭിത്തിയും തകർന്ന് വീഴുകയായിരുന്നു. തുടർന്ന് വീട് സഞ്ചാര യോഗ്യമല്ലാതായതോടെ വാർഡംഗം ടോംസ് ആന്റണിയുടെ നേതൃത്വത്തിൽ വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയുയായിരുന്നു. ജോർജിന്റെ ഭാര്യ ശാന്തമ്മ കൂലിവേല ചെയ്ത് ലഭിക്കുന്നതും ജോർജിന്റെ പെൻഷനു മാണ് ഇവരുടെ ഏക വരുമാന മാർഗം.