ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് പണിമുടക്കി. ഇന്ത്യയടക്കം നി രവധി രാജ്യങ്ങളിൽ സേവനം ഒരു മണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്. പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഉപയോക്താക്കൾക്ക് നേരിട്ട തടസം അടിയ ന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് മെറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള വാ ട്ട്സ്ആപ്പ് ആപ്ലിക്കേഷൻ.

ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.12.35 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.