കാഞ്ഞിരപ്പള്ളി: വി കെയര്‍ സെന്‍ററിന്‍റെ കീഴില്‍ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന്‍റെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസു കഴിഞ്ഞവര്‍ക്കു വേണ്ടി യുള്ള തൊഴില്‍ പരിശീലനകേന്ദ്രം-ആശ്വാസ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍റര്‍ ഉദ്ഘാ ടനം ചെയ്തു.തമ്പലക്കാട് പുളിമാവിലുള്ള നല്ല സമറായന്‍ ആശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് ആശ്വാസ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. 79 കുട്ടികളാണ് ഇവിടെ വിവിധ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.കൃഷി,മൃഗസംരക്ഷ ണം, പൂന്തോട്ടനിര്‍മാണം, മത്സ്യകൃഷി, കാരിബാഗ്, സ്‌ക്രീന്‍ പ്രിന്‍റിംഗ്, തയല്‍ ക്രാഫ്റ്റ്, കമ്പ്യൂട്ടര്‍,  ഡിറ്റര്‍ജന്‍റ് ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണം വിതരണം എന്നിവയില്‍ വിദഗ്ധരായവരുടെ നേതൃത്വത്തി ല്‍ ഇവിടെ പരിശീലനം നല്‍കുന്നു.പരിശീലനത്തോടൊപ്പം അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലം കൂടി നല്‍കിയാണ് സെന്‍ റര്‍ പ്രവര്‍ത്തിക്കുന്നത്.കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍  റവ.ഫാ. ജസ്റ്റിന്‍ പ ഴേപറമ്പിലിന്‍റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍  ആശ്വാസ് വൊക്കേഷണല്‍ ട്രെ യിനിംഗ് സെന്‍ററിന്‍റെയും കുട്ടികളുടെ ഹോണറേറിയം വിതരണത്തിന്‍റെയും ഉദ്ഘാടനം എൻഐഇപിഐഡി ഹൈദരാബാദ് മുന്‍ഡയറക്ടര്‍ ഡോ. ഡി.കെ. മേനോന്‍ നിര്‍വഹി ച്ചു.ഡോ. എ.ടി. ത്രേസ്യാക്കുട്ടി ആശ്വാസ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍ററിന്‍റെ പ്രവ ര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു.

മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ മേഖല യ്ക്കു നല്കിവരുന്ന സമഗ്ര സംഭാവ നകള്‍ക്ക് ഏര്‍പ്പെടുത്തിയ ഡോ.റീത്താ പെഷ്‌വാരി യ ഒറേഷന്‍ അവാര്‍ഡ് നേടിയ ഡോ. ഏ.ടി. ത്രേസ്യാക്കുട്ടിയെ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലി റ്റി സേവ്യര്‍ പരിചയപ്പെടുത്തുകയും ജില്ലാ പഞ്ചായത്ത് മെംബര്‍  സെബാസ്റ്റ്യന്‍ കുളത്തു ങ്കല്‍ സമ്മേളനത്തില്‍ ആദരിക്കുകയും ചെയ്തു.ഇതോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭി ക്കുന്ന ഡിറ്റര്‍ജന്‍റ് യൂണിറ്റിന്‍റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെംബര്‍ ജോഷി അഞ്ചനാട്ട് നിര്‍വഹിച്ചു.വികെയര്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോയി മാത്യു വട ക്കേല്‍ സ്വാഗതവും കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍,വാര്‍ഡ് മെംബര്‍  ഷീല തോമസ്,എഐഡി വൈസ് ചെയര്‍ പേഴ്‌സണ്‍ സുശീല കുര്യാച്ചന്‍,ആശാനിലയം ഡയറക്ടര്‍ ബോര്‍ഡ് അംഗം ബിനോയ് ജോസ്,പിടിഎ പ്രസിഡന്‍റ് ജോസഫ് ചാക്കോ എ ന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ആശ്വാസ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍റര്‍ കോ ഓര്‍ഡിനേറ്റര്‍  ഷൈനി ജന്നര്‍ നന്ദി പറയുകയും ചെയ്തു.

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെ സംബന്ധിച്ചും, ബൗദ്ധിക പഠനത്തേക്കാള്‍ സ്വ ജീവിതത്തില്‍ സഹായകമാകുന്ന തൊഴില്‍ പരിശീലനസംരംഭങ്ങള്‍ക്കാണ് മുന്‍പ്രാധാ ന്യം നല്‍കേണ്ടത്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആശാ നിലയം സ്‌കൂള്‍ 800ല്‍ അധികം കുട്ടികളെ 18 വയസുവരെ പരിശീലിപ്പിക്കുകയു ണ്ടായി. തുടര്‍ന്ന് അവരുടെ ജീവിതത്തിന് എന്തെങ്കിലും ഒരു വരുമാനം നേടത്തക്കവിധമു ള്ള പരിശീലനമാണ് ഈ തൊഴില്‍ പരിശീലനകേന്ദ്രം പ്രാധാന്യം നല്കുന്നത്.കൃഷിക്കും മൃഗപരിപാലനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ജൂണ്‍മാസം ആരംഭിച്ച ഫാം സ്‌കൂ ളില്‍ തൊഴില്‍ പരിശീലനവും തൊഴിലും നേടുന്നവര്‍ക്കുള്ള ധനസഹായവും ഇന്ന് വിത രണം ചെയ്തു. രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ഏറെ ആശ്വാസകരവും സന്തോഷവും പ്രതീക്ഷയും നല്‍കുന്ന ഒരു അവസരമായി.