കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ എ കെ ജെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ (എഫ്എസ്എ) ആഭിമുഖ്യത്തില്‍ 1961 മുതല്‍ 2017 വരെ പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഒരു മഹാസംഗമം 23ന്  ഉച്ചകഴിഞ്ഞ് മൂന്നിന് സ്‌കൂള്‍ ഓഡിറ്റോറ യത്തില്‍ നടക്കും.

പ്രസ്തുത പരിപാടിയില്‍ എല്ലാ പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത് ഈ പരിപാടിയെ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. അന്നു നടക്കുന്ന പൊതു യോഗത്തില്‍ സ്‌കൂളിലെ ആദ്യകാല അധ്യാപകരെ ആദരിക്കും.കൂടാതെ പൂര്‍വ വിദ്യാര്‍ ഥികള്‍ക്ക് പരിചയം പുതുക്കുന്നതിനും വിദ്യാലയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും അവസരം ഉണ്ടാകുന്നതാണ്.