പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.നേതാവുമായ രമേഷ് ബി.വെട്ടി മറ്റത്തിന് എതിരായി പി.സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കേര ള ജനപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ജനപക്ഷത്തി ലെ 3 അംഗങ്ങള്‍ക്കൊപ്പം ,കോണ്‍ഗ്രസി ലെ 3 അംഗങ്ങളും,ബി.ജെ.പി.യിലെ 2 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതോടെയാ ണ് അവിശ്വാസം പാസാ യത്.ഭരണപക്ഷം അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ട് നി ന്നു.നേരത്തെ വൈസ് പ്രസിഡന്റിനെ തിയുള്ള അവിശ്വാസത്തിലും കോണ്‍ഗ്രസും ബിജെ പിയും ഒന്നിച്ചിരുന്നു.ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന താണ് പൂഞ്ഞാറിലെ വിരുദ്ധ ചേരിയിലെ രാഷ്ട്രീയ കക്ഷികളുടെ കൂട്ടുകെട്ട്.സഹകരണ ബാങ്കുമായി ബന്ധപ്പെ ട്ട് ജനപക്ഷവും സി പി എമ്മും തമ്മില്‍ ഉടലെടുത്ത ഭിന്നതയാണ് പഞ്ചായത്തിലെ ഭരണ മാറ്റത്തിനും കാരണമായത്.

ഇതോടൊപ്പം ശബരിമല വിഷയത്തിലെ വ്യത്യസ്ത നിലപാടും ഒരു ഘടകമായി .പി.സി ജോര്‍ജ് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ യുമായി അടുക്കുന്നു എന്ന അഭ്യൂഹ ത്തിനിടെയാണ് സി പി എമ്മിനെ പുറത്താക്കാനുള്ള വീണ്ടും ഇവരുടെ ഒത്തുചേരല്‍.
അവിശ്വാസ ചര്‍ച്ചയില്‍, കോണ്‍ഗ്രസിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കിയിരുന്നത് .ജനപക്ഷവും ബിജെപിയും ഒപ്പിട്ടാണ് അവിശ്വാസ നോട്ടീസ് നല്‍കിയിരുന്നതെങ്കിലും കോണ്‍ഗ്രസിന്റെ വോട്ട്, വിജയത്തിന് നിര്‍ണായകമായിരുന്നു.ജനപക്ഷം ശക്തമായ ബി ജെപി നിലപാടുകള്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പിന്‍മാറിയേക്കുമെന്ന അഭ്യൂഹ വും ശക്തമായിരുന്നു.എന്നാല്‍ ആദ്യനിലപാട് തന്നെ തുടര്‍ന്ന കോണ്‍ഗ്രസ്,അവിശ്വാസം പാസാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.ബി ജെ പിയുമായുള്ള കൂട്ടുകെട്ടിന് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് എന്ത് മറുപടി പറയുമെന്ന് കാത്തിരുന്ന് കണേണ്ടി വരും.

പി.സി ജോര്‍ജ്ജിന്റെ പുതിയ രാഷ്ട്രീയനീക്കങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോ ണ്‍ഗ്രസ് നേതൃത്വം അവസാനദിവസമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.പത്ത് ദിവസങ്ങ ള്‍ക്ക് ശേഷം നടക്കുന്ന സഹകരണബാങ്ക് തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ ഈ നീക്ക ത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. 13 അംഗങ്ങളുള്ള ഗ്രാമപഞ്ചായ ത്തില്‍ 5 എല്‍ഡിഎഫ് അംഗങ്ങളും അവിശ്വാസചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌ക രിച്ചു.സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ ഭരണമാണ് അവസാനിപ്പിച്ചതെന്ന് നടപടിക ള്‍ക്ക് ശേഷം ഗ്രാമപഞ്ചായത്തംഗം പ്രസാദ് തോമസ് പറഞ്ഞു.പൂഞ്ഞാര്‍ സഹകരണ ബാ ങ്കിലെ അഴിമതിക്കെതിരെ ശബ്ദിച്ചതുകൊണ്ടാണ് തനിക്കെതിരെ അവിശ്വാസം കൊണ്ടുവ ന്നതെന്ന് പുറത്താക്കപ്പെട്ട് പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റവും പ്രതികരിച്ചു.ഇന്ത്യയി ലൊരിടത്തും കാണാത്ത രാഷ്ട്രീയകൂട്ടുകെട്ടാണ് പൂഞ്ഞാറില്‍ നടന്നത്. കോണ്‍ഗ്രസിന്റ് അധപതനത്തിന്റെ സൂചനയാണിതെന്നും രമേശ് പറഞ്ഞു. അവിശ്വാസം കൊണ്ടുവന്ന ഒരു ഗ്രാമപഞ്ചായത്തംഗവും വികസനം നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അവിസ്വാസ ചര്‍ച്ചയില്‍ ഈരാറ്റുപേട്ട ബിഡിഒ അജയ് വരണാധികാരിയായിരുന്നു. ശക്തമായ പോലീസ് സുരക്ഷയിലായിരുന്നു നടപടികള്‍. ജനപക്ഷാംഗമായ പ്രസാദ് തോമസ് അടുത്ത പ്രസിഡന്റായേക്കും.