പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്തമായ സമരമാർഗ്ഗം തുറന്ന് കാഞ്ഞിരപ്പ ള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവൻ ബഹുജനങ്ങളെയും  അണിനിരത്തി മാ നവ സൗഹൃദ ശൃംഖല എന്ന പേരിൽ രാഷ്ട്രീയ-മത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യ ചങ്ങല സൃഷ്ടിച്ചാണ് ഭരണഘടനാ വിരുദ്ധമായ നിയമ ഭേദഗതിക്കെതിരെ കാഞ്ഞിരപ്പ ള്ളിയിലെ മതേതര സമൂഹം പ്രതിരോധം തീർക്കുന്നത്.ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.മാനവ സൗഹൃദ ശൃംഖല വിജയിപ്പിക്കുവാൻ എല്ലാ ആളുകളും സഹകരിക്കണമെന്ന് ഗ്രാമ പ ഞ്ചായത്ത്.
ഫെബ്രു.7 ന് വൈകിട്ട് 4 മണിക്ക് കെ കെ റോഡിൽ കുരിശു കവല മുതൽ ഇരുപത്തിയാ റാം മൈൽ ജംഗ്ഷൻ വരെ ദേശീയപാതയുടെ വലതുവശത്തായി മനുഷ്യചങ്ങല സൃഷ്ടി ക്കും. പരിപാടിക്ക് മുന്നോടിയായി 26 മൈൽ, പൂതക്കുഴി, പേട്ട കവല, ബസ് സ്റ്റാന്റ് ജം ഗ്ഷൻ, കുരിശുകവല എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ ചേരും.3.45 ന് ട്രയൽ നട ക്കും.
കൃത്യം 4 മണിക്ക് തന്നെ ചങ്ങലയായി അണി ചേരുന്ന ജനങ്ങൾ ഭരണഘടനയുടെ ആമു ഖം ഏറ്റ് ചൊല്ലും. തുടർന്ന് പേട്ട കവലയിൽ മാനവ സൗഹൃദ സമ്മേളനം ചേരും. പരി പാടിയുടെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ  ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനി ധികൾ, മത-സാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് റിജോ വാളാന്തറ , എം.എ.റിബിൻ ഷാ, വി.സജിൻ, ജോഷി അഞ്ചനാട്ട്, നസീമ ഹാരിസ്, ബീനാ ജോബി, മേഴ്സി മാത്യു, എന്നിവർ പങ്കെടുത്തു.
വിജയിപ്പിക്കുവാൻ എല്ലാ ആളുകളും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത്. ഇന്ത്യ യിൽ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.