കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2 പ്രാഥമിക കേന്ദ്രങ്ങളും ആധുനിക നിലവാര ത്തിലേക്ക് കൈപിടിച്ച് ഉയർത്തി ആരോഗ്യമേഖലയിൽ സമ്പൂർണ്ണ വികസന മുന്നേറ്റ ത്തിലേക്ക്. ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടും ബാരോഗ്യ കേന്ദ്രങ്ങളായി മാറ്റപ്പെടുന്നത് ചരിത്രപരമായ നേട്ടമാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് നേടാനായത് ശ്രദ്ധേയമാണ്.
ഇതിലൂടെ സാധാരണക്കാർക്കും രോഗികൾക്കും ആധുനിക സംവിധാനങ്ങളോട് കുടി യ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യ മാകുന്നത് ഡോക്ടർമാരുടെ സേവനം വൈകുന്നേരം 6 മണിവരെയും, ലാബ് സൗകര്യ ങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഈ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി ലഭ്യമാകും. ആർദ്രം പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചെലവഴി ച്ച് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. കാളകെട്ടി പ്രാഥമിക ആരോഗ്യ കേ ന്ദ്രം മൂന്നാം ഘട്ടം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെ കേരള സർക്കാർ 1.50കോടി രൂപയും, കാഞ്ഞിരപ്പള്ളി ഗ്രാമപ ഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ശിലാ സ്ഥാപന കർമ്മവും, വിഴിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടന കർമ്മവും 2023 ഫെബ്രുവരി 17നു നടക്കും.
കേരള ഗവ ചീഫ് വിപ്പ് ഡോ: N ജയരാജിൻ്റെ  അദ്ധ്യക്ഷതയിൽ കേരള ആരോഗ്യ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് 2023 ഫെബ്രുവരി 17ന് രാവിലെ 10ന്  വിഴിക്ക ത്തോട് PHC, രാവിലെ11 ന് കാളകെട്ടി PHC അങ്കണത്തിൽ വെച്ചും നടക്കുമെ ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  KRതങ്കപ്പൻ,വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വിഎൻ രാജേഷ്, ബി.ആർ അൻഷാദ്, ശ്യാമള ഗംഗധരൻ,പഞ്ചായത്തങ്ങളായ റാണി ടോമി, നിസാ സലിം എന്നിവർ അറിയിച്ചു.