കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവി ന്‍റെ മധ്യസ്ഥത്തിരുനാൾ 9 മുതൽ 12 വരെ നടക്കുമെന്ന് വികാരി സേവ്യർ കൊച്ചുപറ ന്പിൽ. 9ന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന, 6.15ന് ജപമാല പ്രദക്ഷിണം. 10ന് വൈകുന്നേരം 4.30ന് വിശുദ്ധ കു ർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന, 6.15ന് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന. 11ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന, 6.15ന് ചേപ്പും പാറ പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് സ്നേഹവിരുന്ന്. 12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, സന്ദേശം ഫാ. സേവ്യർ കൊച്ചുപറന്പിൽ, 10ന് വിശുദ്ധ കുർബാ ന, സന്ദേശം ഫാ. ആന്‍റു സേവ്യർ എസ്ജെ, വൈകുന്നേരം നാലിന് തിരുനാൾ കുർബാ ന, സന്ദേശം – ഫാ. അബ്രാഹം കടിയക്കുഴി, 5.30ന് പ്രദക്ഷിണം, സമാപനാശീർവാദം.