സിനിമയുടെ പരസ്യ പ്രചാരണ പോസ്റ്ററുകളില്‍ ദേശീയപതാക ചിത്രീകരിച്ച സിനിമ യ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രംഗ ത്ത്. വിശ്വരൂപം രണ്ട് എന്ന സിനിമയുടെ പരസ്യ പോസ്റ്ററുകളില്‍ ദേശീയപതാക ചിത്രീ കരിച്ച നടപടിക്കെതിരെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര അഭ്യന്തരമ ന്ത്രാലയം, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി.
സിനിമയുടെ പോസ്റ്ററില്‍ കമല്‍ഹാസന്‍ ദേശീയപതാക ആവരണമായി പുതച്ച നിലയി ലാണ് ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാക ഉപയോഗ ചട്ടമായ 2002ലെ ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ സെക്ഷന്‍ അഞ്ച് വകുപ്പ് 3.28 പ്രകാരം ഇത് കുറ്റകരമാണ്. ദേശീയപതാക യില്‍ ഒന്നും എഴുതാന്‍ അനുവാദമില്ല. എന്നാല്‍ കമല്‍ഹാസന്റെ കൈ ദേശീയപതാക യില്‍ ഒട്ടിച്ചു വച്ച നിലയിലാണ്. വകുപ്പ് 3.29 പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്കു ദേശീ യപതാക ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ല. വകുപ്പ് 3.30 പ്രകാരം ഒന്നിന്റെയും ആവരണമായി ദേശീയപതാക ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരവും ഇത്തരത്തില്‍ പോസ്റ്റര്‍ ചിത്രീകരിച്ച നടപടി നിയമവിരുദ്ധ മാണെന്നു ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. 
സംസ്ഥാനത്തുടനീളം ദേശീയപതാകയെ അവഹേളനപരമായി ചിത്രീകരിച്ച പോസ്റ്റര്‍ പ്രദ ര്‍ശിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാരും പോലീസും സ്വമേധയാ കേസെ ടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി വരുന്നതിനി ടെ സിനിമയുടെ പേരില്‍ ദേശീയപതാകയെ അപകീര്‍ത്തിപ്പെടുത്തി അവഹേളിച്ച നടപടി അപലപനീയവും അനുചിതവുമാണ്.
പത്മ പുരസ്‌ക്കാരമുള്‍പ്പെടെയുള്ള ദേശീയ ബഹുമതി നല്‍കി രാജ്യം ആദരിച്ചിട്ടുള്ള കമല്‍ഹാസന്റെ നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫൗണ്ടേഷന്‍ ചെയ ര്‍മാന്‍ എബി ജെ. ജോസ് കുറ്റപ്പെടുത്തി. ദേശീയപതാകയെ ആദരിക്കാനും ഇതു സംബ ന്ധിച്ച നിയമം പാലിക്കാനും ഭരണഘടനാപരമായ കടമ നിലനില്‍ക്കെ കമല്‍ഹാസന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ല. പോസ്റ്റര്‍ പിന്‍വലിച്ചു കമല്‍ഹാ സന്‍ മാപ്പ് പറയണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരന്‍ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുകയും സിനിമാക്കാര്‍ ചെയ്താല്‍ നടപടി ഇല്ലാതെ വരികയും ചെയ്യുന്നത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും.