മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട. 9 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ തമിഴ്നാട് ഉത്തമ പാളയം ഗൂഢല്ലൂർ സ്വദേശി നവീൻകുമാറാണ് മുണ്ടക്കയത്ത് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് വിൽപ്പനക്കായി കൊണ്ടു പോകും വഴി മുണ്ടക്കയം ബസ് സ്റ്റാന്റിൽ വെച്ച് ഇയാൾ പോലീസിന്റെ പരിശോധ നയിൽ പിടിയിലാകുകയായിരുന്നു.കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവ് ബാഗിൽ പൊതി ഞ്ഞ് സാരി കൊണ്ട് മൂടിയ നിലയിലായിരുന്നു.

പൊതു വിപണിയിൽ വിറ്റാൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്നതാണ് കഞ്ചാവ്. കോട്ടയം ജില്ലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ട യാണ് ഇതെന്ന് പോലീസ് സംഘം അറിയിച്ചു.കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ കാഞ്ഞിരപ്പള്ളി താലൂക്കിൽ മാത്രം എക്സൈസിന്റെയും പോലീസിന്റയും നേതൃത്വത്തിൽ നടന്ന വെ വേറേ പരിശോധനകളിലായി പതിനാറു കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. നവീൻകുമാർ പിടിയിലായതറിഞ്ഞ് ഉടൻ തന്നെ മിനിറ്റുകൾക്കകം തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കോളുകൾ വരികയും ഉച്ചയോടെ മൂന്ന് ലീഗൽ അഡ്വൈസർമാരട ങ്ങുന്ന സംഘം മുണ്ടക്കയം സ്റ്റേഷനിലുമെത്തി.

ഇതോടെ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന വൻ റാക്കറ്റിലേ അംഗമാണ് ഇയാൾ എന്നതാണ് ഇത് വിരൽ ചൂണ്ടുന്നത്. ഓണക്കാലം മുന്നിൽ കണ്ട് കമ്പത്തു നിന്നും മുണ്ട ക്കയം വഴി കഞ്ചാവ് എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് പരിശോധന ആരംഭിച്ച സമയമാണ് ഇയാൾ പിടിയിലായത്. കോട്ടയം എസ്.പിയുടെ നിർദേശാനുസരണം കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പിയുടെ കീഴിൽ രൂപികരിച്ച ഷാഡോ പോലീസും മുണ്ടക്കയം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.