കൂവപ്പള്ളിയിലും കൂട്ടിക്കലിലും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ തയ്യാർ. 44 ല ക്ഷം രൂപ വീതം ചിലവഴിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിച്ചിരി ക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു രണ്ട് വില്ലേജ് ഓഫീസുകളുടെയും നിർമ്മാണ ചുമതല. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാ ണ് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
കൂവപ്പള്ളി വില്ലേജ് ഓഫീസ് കെട്ടിടം 1450 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് നിർമ്മി ച്ചിരിക്കുന്നത് . അഞ്ചു മാസം കൊണ്ട് പണി പൂർത്തിയാക്കിയ  കൂവപ്പള്ളി വില്ലേജ് ഓ ഫീസ്, കോട്ടയം ജില്ലയിലെ ഏറ്റവും വേഗത്തിൽ പണി പൂർത്തിയാക്കിയ വില്ലേജ് ഓ ഫീസാണ്. 1430 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ നി ർമ്മാണം എട്ടുമാസം കൊണ്ട് പൂർത്തിയാക്കി. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കു ളത്തുങ്കൽ മുൻകൈയെടുത്താണ് രണ്ട് വില്ലേജ് ഓഫീസുകളുടെയും നിർമ്മാണ പ്രവ ർത്തനങ്ങൾ ആരംഭിച്ച് ത്വരിത ഗതിയിൽ പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീക രിച്ചത്.
പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങളിൽ മീറ്റിംങ് റൂം,  റിക്കാർഡുകളും റിപ്പോർട്ടുക ളും  സൂക്ഷിക്കുന്ന സ്റ്റോർ റൂം , വില്ലേജ് ഓഫീസറുടെ മുറി, ഫ്രണ്ട് ഓഫീസ്, സന്ദർശ കരുടെ വിശ്രമമുറി,ജീവനക്കാർക്കുള്ള ടോയ്‌ലറ്റുകൾ,  വില്ലേജ് ഓഫീസിൽ എത്തുന്ന വർക്കുള്ള  ടോയ്‌ലറ്റുകൾ എന്നിവയാണ്  ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഭിന്നശേ ഷിക്കാർക്കായി പ്രത്യേകം ടോയ്‌ലറ്റും,റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇപ്രകാരം ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസുകളായാണ് രണ്ട് വില്ലേജ് ഓഫീ സുകളും നിർമ്മിച്ചിട്ടുള്ളത്.ഓഫീസിന് ആവശ്യമായ മറ്റ് ഉപകരണങ്ങൾ എംഎൽഎ  ഫണ്ടിൽ നിന്നും ലഭ്യമാക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അ റിയിച്ചു. പണി പൂർത്തിയാക്കിയ വില്ലേജ് ഓഫീസുകള്‍ സമീപനാളിൽ തന്നെ റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നതാണ്.
 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതോടെ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുക ൾ വഴിയുള്ള സേവനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകും.പൂഞ്ഞാർ നിയോജക മണ്ഡ ലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കുകയാണ് ലക്ഷ്യമെന്നും,അതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ പൂഞ്ഞാർ തെക്കേക്കര, മുണ്ടക്കയം,എരുമേലി തെക്ക്, ഈരാറ്റുപേട്ട എന്നീ വില്ലേജ് ഓഫീസുകളുടെ കൂടി നിർമ്മാണം നടന്നുവരികയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.