നാട് മഴയ്ക്ക് വേണ്ടി കേഴുമ്പോൾ സ്ഥാനാർഥികളും പ്രവർത്തകരും മഴ പെയ്യരുതേ എ ന്ന പ്രാർഥനയിലാണ്. കൊടും വേനലിൽ കുളിരായി കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേ നൽ മഴ ‘പണി’ കൊടുത്തത് സ്ഥാനാർഥികളുടെ പ്രചാരണ സാമഗ്രികൾക്കാണ്. ഫ്ലക്സ് നി രോധനം വന്നതോടെ കടലാസ് പോസ്റ്ററുകൾ വ്യാപാകമായി അടിച്ചായിരുന്നു സ്ഥനാർഥി കളുടെ പ്രചാരണം. 7 രൂപയോളം വില വരുന്ന പോസ്റ്ററുകൾ ഏറെ കഷ്ടപ്പെട്ട് സ്വകാര്യ പുരയിടത്തിലെ മരങ്ങളിലും ജംക്ഷനുകളിൽ ചരടിൽ കോർത്തും ഓട്ടിച്ചും സ്ഥാപിച്ചിരു ന്നത്. വേനൽ മഴയിൽ ഒട്ടു മിക്ക പോസ്റ്ററുകളും കുതിർന്ന് നശിച്ചു പോയി. ഇനി ഇത് ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്.
മേഖലയിൽ രണ്ടു ദിവസമായി ഭേദപ്പെട്ട നിലയിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. മഴ തുട ങ്ങിയതോടെ ടൗണിലും പ്രധാന ജംക്‌ഷനിലും സ്ഥാപിച്ച തുണിയിലുള്ള പ്രചാരണ സമ ഗ്രികളുടെ ‘ഗ്ലാമറും’ ഏറെക്കുറെ മങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകരെ പേടിച്ച് പൊതുസ്ഥലം ഒഴിവാക്കി സ്വകാര്യ വ്യക്തികളുടെ മരങ്ങളിലും മതിലിലുമാ യിരുന്നു പോസ്റ്ററുകൾ പതിച്ചിരുന്നത്. പൊതു സ്ഥലത്ത് മരങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികൾ സ്ക്വാഡ് അഗ്നിശമന സേനയുടെ സഹായത്താൽ നീക്കം ചെയ്തി രുന്നു.