കുട്ടികള്‍ക്ക് എതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളെ കുറിച്ചും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് വിദ്യാര്‍ത്ഥികള്‍ അടിമപ്പെടുന്നതും ഉള്‍പ്പെടെ ദിനംപ്രതി കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന ആപത്തു കളില്‍ നിന്നും ‘കുട്ടികളുടെ സുരക്ഷാ’ എന്ന വിഷയത്തില്‍ മുണ്ടക്കയം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവത്കരണ സെമിനാര്‍ നടത്തി.

മുണ്ടക്കയം എം.ഇ.എസ് പബ്ലിക്ക് സ്‌കൂളില്‍ നടന്ന ക്ലാസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ മാമ്മന്‍ ഉദ്ഘാടനം ചെയ്തു.സി.പി.ഒ ജയകുമാര്‍ കെ.ആര്‍ ക്ലാസുകള്‍ നയിച്ചു.സ്‌കൂള്‍ സെക്രട്ടറി പി.എസ് ഹുസൈന്‍ അധ്യക്ഷനായിരുന്നു.ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.രഞ്ജിത്ത്,വൈസ് ചെയര്‍മാന്‍ കെ.പി നാസറുദ്ദീന്‍,വികസന കാര്യ സമിതി അധ്യക്ഷന്‍ നൗഷാദ് ഇല്ലിക്കല്‍, പി.ടി.എ. പ്രസിഡന്റ് സുബൈര്‍ മൗലവി, മുപ്പത്തൊന്നാം മൈല്‍ റസിഡന്റ് അസോസിയേഷന്‍ രക്ഷാധികാരി കെ.ഇ കാസിം,വൈസ് പ്രിന്‍സിപ്പല്‍ ഷാഹിന പി.യു എന്നിവര്‍ സംസാരിച്ചു.