വീടിനുള്ളിൽ പ്രസവിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ ആരോഗ്യപ്ര വ ർത്തകരുടെ സമയോചിതമായ ഇടപെടലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെച്ചൂ ച്ചിറ പരുവ 10 വാർഡിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിയായ ലക്ഷ്മൺ എന്ന വ്യ ക്തിയുടെ ഭാര്യ ദിനാകുമാരി എന്ന യുവതിയാണ് രാവിലെ 8.53 ന് വീടിനുള്ളിൽ പ്ര സവിച്ചത്. വാർഡ് മെമ്പർ പ്രസന്ന കുമാരി വിവരം അറിഞ്ഞു ആശപ്രവർത്തക ജയ ലത, കുഞ്ഞുമോൾ എന്നിവരെ അറിയിച്ചു. തുടർന്ന് കുഞ്ഞുമോൾ വെച്ചൂച്ചിറ സാമൂ ഹിക ആരോഗ്യ കേന്ദ്രത്തിലെ JPHN ഷീജ T. N, പാലിയേറ്റീവ് നേഴ്സ് ആശാറാണി എന്നി വരെ വിവരം അറിയിക്കുകയും ഷീജ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ DR. Hamlet A, PHN ലില്ലി മാത്യു  ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജൂബി തോമസ് എന്നിവരെ വിവരം അറി യിച്ചു.
ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിൽ മെഡിക്കൽ സംഘം വീട്ടിൽ എത്തുകയും യുവതിയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മറ്റുവാനുള്ള നട പ ടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ യുവതിയുടെ ഭർത്താവ് എതിർപ്പ് പ്രകടി പ്പിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകേണ്ട ആവശ്യം ഇല്ല എന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കി യുവതിയെയും കുഞ്ഞിനേയും ഉടൻ തന്നെ ആംബുലൻസിൽ റാന്നി താലൂക്ക് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ആശ പ്രവർത്തക ജയലത ആശുപത്രിയിൽ യുവതിക്കു സഹായിയായി കൂടെ നിൽക്കുന്നു. യുവതിയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു.