കാഞ്ഞിരപ്പള്ളി ടൗണിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ വട്ടകപ്പാറ മലയില്‍ മണ്ണിടിച്ചിലിന് സാധ്യത ഉണ്ടാകുമെ ന്ന് വ്യാജ സന്ദേശം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാഴാഴ്ചയാണ് സന്ദേശം പ്രചരിപ്പിച്ചത്. ഇതോടെ വട്ടകപ്പാറ മലയിലും, പിച്ചക പ്പള്ളിമേട്,പൂതക്കൂഴി തുടങ്ങി സമീപ പ്രദേശങ്ങളി ലുമുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ ഭീതിയിലായി.

ഇതോടെ നാട്ടുകാരായ ഏതാനും യുവാക്കള്‍ വട്ടകപ്പാറ മലയിലെത്തി നിരീക്ഷച്ച ശേഷം സന്ദേശം വ്യാജമാണെ ന്ന് സമൂഹ മാധ്യമങ്ങളില്‍ കൂടി തന്നെ മലയുടെ ദൃശ്യ ങ്ങള്‍ സഹിതം തല്‍സമയം കാണിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന സന്ദേശം വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു.

കൂടാതെ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജിയോളജി വകുപ്പുമായി പ്രശ്നം ചര്‍ച്ച ചെ യ്തെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വില്ലേജ് ഓഫീസറും അറിയിച്ചു.