അന്തരിച്ച കാഞ്ഞിരപ്പള്ളി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കാഞ്ഞിരപ്പള്ളിയുടെ ജനനായകനുമാ യിരുന്ന കെ.പി ഷൗക്കത്തിന്റെ അനുസ്മരണാര്‍ത്ഥം ചൊവ്വാഴ്ച്ച നടത്താനിരുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീക രണവും മാറ്റി വെച്ചു.

മഴക്കെടുതിയും പ്രളയദുരിതത്തിലും ദുരിതമനുഭവി ക്കുന്ന സഹോദരങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നാണ് പരിപാടി മാറ്റിവെച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറി യിച്ചു.പുതുക്കിയ തീയതി പിന്നീടറിയിക്കും.