ഗൃഹപ്രവേശന ചടങ്ങ് ഉപേക്ഷിച്ച് ദുരിതാശ്വാസ ഫണ്ടി ലേക്ക് സംഭാവന ചെയ്തു മാതൃകയായി ഗ്രാമ പഞ്ചായ ത്തംഗം…

ഞായറാഴ്ച്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഗ്രഹപ്രവേശന ചടങ്ങു കള്‍ ഉപേക്ഷിച്ച് പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകുവാന്‍ ഗ്രാമ പഞ്ചായത്തംഗം. മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേ ക്ക് കോരുത്തോട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ കെ ബി രാജ നാണ് ഗൃഹപ്രവേശന ചടങ്ങ് ഉപേക്ഷിച്ച് സംഭാവന നല്‍കിയ ത്.ഞായറാഴ്ച്ച ഏതാണ്ട് അഞ്ഞൂറോളം പേരെ വിളിച്ച് തന്റെ ഗൃഹപ്രവേശനം നടത്താനായിരുന്നു കോരുത്തോട് ഗ്രാമപഞ്ചാ യ ത്തംഗമായ കെ.ബി രാജ ന്റെ തീരുമാനം.

എന്നാല്‍ മഴക്കെടുതിയിലും പ്രളയ ദുരിതത്തിലും ദുരിതമനുഭവി ക്കുന്ന സാധാരണ ജനങ്ങള്‍ക്കായി തന്റെ വീടിന്റെ ഗൃഹപ്രവേശ ന ചടങ്ങുകളുടെ ആഘോഷം മാറ്റിവെക്കുകയാണനാണ് രാജന്‍ പറഞ്ഞത്. ഇതില്‍ തന്റെ മാതാവ് സരോജനിയമ്മ ഭാര്യ സുജാത ദേവി മകള്‍ ദേവിക രാജ് എന്നിവര്‍ ഒറ്റക്കെട്ടായി പറയുകയാ യിരുന്നു എന്ന് രാജന്‍ പറഞ്ഞു.

ഇവരുടെ ചടങ്ങിനായി അഞ്ഞൂറോളം പേരേ ക്ഷണി ച്ചിരുന്നു. ഇതിനായി ചിലവഴിക്കാനായി വെച്ച എതാണ്ട് അറുപതിനാ യിരത്തോളം രൂപയാണ് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് നല്‍കിയത്.

കോരുത്തോട് സര്‍വ്വീസ് സഹകരണ ടൗണ്‍ ബാങ്കിലെ പ്രഭാത സാ യാഹ്ന ബ്രാഞ്ചിലെ താല്‍ക്കാലിക മാനേജരാ ണ് രാജന്‍. സിപിഐ കോട്ടയം ജില്ലാസെക്രട്ടറി സി കെ ശശിധരന്‍ മുണ്ടക്കയം സിപിഐ ഓഫീസില്‍വെച്ച് ഫണ്ട് ഏറ്റുവാങ്ങി.