2021 ഒക്ടോബർ 16 ന് ഉണ്ടായ പ്രളയത്തിൽ തകർന്ന വല്ലീറ്റ നടപ്പാലം ഡിവൈ എ ഫ്ഐ കുട്ടിക്കൽ മേഖലാ കമ്മിറ്റി പുനർനിർമിച്ചു നാടിനു സമർപ്പിക്കുന്നു. വാഹന ഗതാഗതം സാധ്യമാക്കുന്ന രീതിയിൽ പാലത്തിനും റോഡിനുമായി കൂട്ടിക്കൽ പഞ്ചാ യത്ത്‌ മുൻ പ്രസിഡന്റ് പി എസ് സജിമോനും, കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം കു മാരി പി ആർ അനുപമയും ചേർന്ന് 30 ലക്ഷം രൂപ അനുവദിപ്പിച്ചെങ്കിലും സ്വകാര്യ സ്ഥലങ്ങൾ വിട്ടു കിട്ടാത്തതിനാലും സാങ്കേതിക പ്രശ്നങ്ങളാലും പദ്ധതി മുടങ്ങുകയാ ണ് ഉണ്ടായത്.

പുതിയ സാഹചര്യത്തിൽ അദ്ധ്യായന വർഷം തുടങ്ങുമ്പോൾ കുട്ടികൾക്ക് സ്കൂളിൽ പോകുവാനും രോഗികൾക്കു ആശുപത്രിയിൽ എത്തുവാനും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഡി വൈ എഫ് ഐ കുട്ടിക്കൽ മേഖലാ ക മ്മിറ്റി നടപ്പാലം നിർമിക്കുകയായിരുന്നു. വിവിധ യൂണിറ്റുകൾ ന്യൂസ്‌ പേപ്പർ ചലഞ്ചി ലൂടെയും ആക്രി പെറുക്കിയും ആണ് പാലത്തിനുള്ള പണം സമാഹരിച്ചത്. വിവിധ യൂണിറ്റുകളിൽ നിന്നായി എൺപതിനായിര ത്തോളം രൂപ ചിലവാക്കിയാണ് പാലം പണി പൂർത്തീകരിച്ചത്.

പാലം ഞായറാഴ്ച വൈകുന്നേരം നാലിന് സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ നാടിനു സമർപ്പിക്കുന്നത്. ജനങ്ങളുടെ പൊതു ആവശ്വമായ നടപ്പാലം നിർമ്മാണത്തിൽ സഹകരിച്ച എല്ലാവർക്കും മേഖലാ കമ്മറ്റി സെക്രട്ടറി സുജിത് നന്ദി രേഖപ്പെടുത്തി.