മുണ്ടക്കയം: ടൗണ്‍ ഗതാഗത കുരിക്കിലായത് മണിക്കൂറുകള്‍. ക്രിസ്മസ് അവധിക്ക് ശേഷമെത്തിയ ദിവസം വാഹനങ്ങള്‍ കുരിക്കില്‍ കിടന്നത് മണിക്കൂറുകള്‍. രാവിലെ 10 മുതല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച നിലയിലായിരുന്നു. ഉച്ചയക്ക് 2 മണിയോ ടെയാണ് ടൗണിലെ ഗതാഗത കുരിക്കഴിഞ്ഞത്. മുണ്ടക്കയം കോട്ടയം റോഡില്‍ പൈങന വരെയും കുമളി റോഡില്‍ 35 വെരെയും എരുമേലി റോഡില്‍ പുത്തന്‍ ചന്തവരെയും വാഹനങ്ങള്‍ കുരിക്കില്‍ കിടന്നു. 
ശബരിമല തീര്‍ത്ഥാടകരടക്കമുള്ള യാത്രക്കാരാണ് മണിക്കൂറുകള്‍ ഗതാഗത കുരിക്കില മര്‍ന്നത്. പോലീസും ഹോ ഗാര്‍ഡുകളും വാഹന നിയന്ത്രണം ഏറ്റെടുത്തെങ്കിലും ടൗണിലെ അനധികൃത പാര്‍ക്കിങും ബസ് സ്റ്റാന്‍ഡിന് മുന്നിലെ തിരക്കുമാണ് ഗതാഗത കുരിക്കിന് പ്രധാന കാരണം. അനധികൃ പാര്‍ക്കിംങ് ബസ് സ്റ്റാന്‍ഡിന് പരിസരത്ത് ബസുകള്‍ നിറുത്തുന്നത്, ഓട്ടോ റിക്ഷാകള്‍ സ്റ്റാന്‍ഡിന്റെ പരിസരത്ത് നിന്ന് യാത്ര ക്കാരെ കയറ്റുന്നത് എന്നിവ പോലീസ് നിരോധിച്ചിരുന്നു.

എന്നാല്‍ ടൗണില്‍ അനധികൃത പാര്‍ക്കിംങ് അടക്കമുള്ള നിയമ ലംഘനങ്ങള്‍ പതിവാ ണ്. ടൗണിലെ കുരിക്കഴിക്കുവാനായി ആരംഭിച്ച ബൈപാസിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. പൈങ്ങണയില്‍ നിന്ന് ആരംഭിച്ചു ചാച്ചികവല വഴി കോസ്വേ പാലത്തിനു സമീപം എത്തുന്നതാണ് ബൈപാസ്. സ്വകാ ര്യ ബസ് സ്റ്റാന്‍ഡിലെ തിരക്ക് കുറയക്കുന്നതിനായി പുത്തന്‍ ചന്തയിലാരംഭിച്ച കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഇനിയും തുറന്ന് നല്‍കിയിട്ടില്ല.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്വകാര്യ സ്റ്റാന്‍ഡില്‍ കയറാതിരുന്നാല്‍ ടൗണ്ിലെ ബ്ലോക്ക ഒഴിവാക്കാനാകും. ബസ് സ്റ്റാന്‍ഡില്‍ നി്ന്നും ദേശിയ പാതയിലേക്ക് ഇറങ്ങുന്നതും ദേശിയ പാത മുറിച്ച് ബസുകള്‍ സറ്റാന്‍ഡിലേക്ക് കയറുന്നതുമാണ് ഗതാഗത കുരിക്കിന് പ്രധാന കാരണം.