എരുമേലി : ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട്
മഹിഷി നിഗ്രഹത്തിനായി എത്തിയ ശ്രീഅയ്യപ്പൻ അന്തിയുറങ്ങിയ എരുമേലി പുത്ത ൻവീട്ടിലെ കാരണവർ പി പി പെരിശ്ശേരി പിളള  എരുമേലിയിൽ ഉപവാസ സമരം നടത്തി.എരുമയുടെ ശിരസും-മനുഷ്യ സ്ത്രീയുടെ ശരീരവുമുള്ള ഉഗ്രരൂപിണിയാ യ  മഹിഷിയെ  നിഗ്രഹിച്ചതിന്റെ  സ്മരണ പുതുക്കി ലക്ഷക്കണക്കിനു തീർത്ഥാടകർ ആഘോഷിക്കുന്ന ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ എന്ന പ്രത്യേക  ചടങ്ങിന്  വഴിയൊ രുക്കിയ തീർത്ഥാടനവുമായി അടുത്ത ബന്ധമുള്ള പുത്തൻവീട്ടിൽ നിന്നും പ്രതിഷേധമുയ ർന്നതും ഗൗരവതരമാണെന്നും കോടതിയും സർക്കാരും വിധിയും വിധി നടപ്പാക്കുന്നതി ലും നിന്നും പിൻമാറണമെന്നും  സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു .
ശരണ മന്ത്രങ്ങൾക്ക്  ശക്തി പകർന്ന പുണ്യഭൂമിയായ എരുമേലിയിലെ ഉപവാസ സമരം ശബരിമല വിഷയത്തിൽ ആചാരാനുഷ്ടാനങ്ങളെ അട്ടിമറിക്കുന്നവർക്കുള്ള താക്കീതായി മാറിയ ചടങ്ങിൽ സ്ത്രീകളടക്കം  നിരവധി പേർ പങ്കെടുത്തു .കേരള വെള്ളാള മഹാസഭ എരുമേലി  ഉപസഭയുടെ  ആഭിമുഖ്യത്തിൽ പുത്തൻവീടിനു മുന്നിൽ നടന്ന ചടങ്ങ് സന്യാ സി സഭ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു .
കെവി എം എസ് യൂണിയൻ സെക്രട്ടറി വി എസ് ഗോപിനാഥപിള്ള അധ്യക്ഷനായ ഉപ വാസ സമരത്തിൽ  ആന്റോ ആന്റണി എം.പി , ബിജെപി ജില്ലാ പ്രസിഡന്റ് എൻ .ഹരി ,കേരള വെള്ളാള മഹാസഭ സംസ്ഥാന സെക്രട്ടറി സി പി ശശികുമാർ,ഡയറക്ടർ ബോർഡംഗം കെ ബി സാബു,ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സഹ സംഘ ടന സെക്രട്ടറി എസ് .മനോജ്,ബിജെപി ജില്ല കമ്മറ്റിയംഗം അനിയൻ എരുമേലി , എരു മേലി  മുസ്ലിം ജമാത്ത് പള്ളി സെക്രട്ടറി നൈസാം,വാവർ പ്രതിനിധി എംഎം യൂസഫ് , വിവിധ സാമുദായിക സംഘടന പ്രതിനിധികളായ റ്റി.എസ് അശോക് കുമാർ എൻ എസ് എസ്‌) ,ബിജി കല്യാണി (എസ് എൻ ഡി പി ),സുരേന്ദ്രൻപിള്ള( കെവിഎംഎസ് ),
റ്റി.പി രവീന്ദ്രൻ പിള്ള ( കെവിഎംഎസ് ) ,  ഹരിദാസ് നീലകണ്ഠൻ ( കെ വി എസ് ) രാഘവൻ മാസ്റ്റർ ( ചേരമർ സംഘം )  രാഘവൻ ഇലഞ്ഞിക്കൽ ( മല വർഗ്ഗ മഹാജനസം ഘം ) , റ്റി ആർ സോമൻ( മലയര സഭ) ,രാജൻ അറക്കുളം ( മലയര മഹാ സഭ ) ,  ന്യൂനപക്ഷ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ലൂയിസ് ഡേവിഡ് എന്നിവർ സംസാരിച്ചു .