എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍ മ്മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി രാ വിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശബരിമല കര്‍മ്മ സമിതി അംഗങ്ങള്‍ എരുമേലിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊലീസ് നട പടിക്കെതിരെ ശബരിമല കര്‍മസമിതി വ്യാഴാഴ്ച നടത്തുന്ന ഹര്‍ത്താലിനു ബിജെപി പിന്തുണ പ്രഖ്യാപിച്ചു.

നിലയ്ക്കലില്‍ ബുധനാഴ്ച പലതവണ പൊലീസും പ്രതിഷേധക്കാരും ഏ റ്റുമുട്ടി.സംഘര്‍ഷസാധ്യത കണക്കിലെടുത്ത പമ്പ,നിലയ്ക്കല്‍,സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പത്തനംതിട്ട കലക്ടര്‍ വ്യാഴാഴ്ച നിരോധ നാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലില്‍ ബുധനാഴ്ച പലതവണ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.സമരക്കാര്‍ നിര്‍ത്താതെ കല്ലെറിഞ്ഞതോടെ പൊലീസും തിരിച്ചെറിഞ്ഞു.മാധ്യമങ്ങളുടെ വാഹനങ്ങളടക്കം ഒട്ടേറെ വാ ഹനങ്ങള്‍ തകര്‍ത്തു.3 പൊലീസുകാര്‍ക്കും 5 പ്രതിഷേധക്കാര്‍ക്കും ഗുരുതര പരുക്കേറ്റു.

അതിനിടെ, അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ സന്നിധാ  നത്ത് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍നിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ട റി കെ. സുരേന്ദ്രന്‍ ആരോപിച്ചു. അയ്യപ്പഭക്തരുടെ പ്രവൃത്തിയുടെ ഉത്തര വാദിത്തം ബിജെപിക്കും ആര്‍എസ്എസിനുമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘ ങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.

വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. മാധ്യപ്രവര്‍ത്തകയായ പൂ ജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദ് ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറു ണ്ടായി.കെ.എസ്.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരി ശോധിക്കുന്നുണ്ട്. റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറായ വനിതയെ മര്‍ദ്ദിച്ച സംഭ വത്തില്‍ രാഹൂല്‍ ഈശ്വറിനെതിരെ ശക്തമായി വിമര്‍ശിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.