കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പഠനാവശ്യ ത്തിനായി ഉക്രൈയിനില്‍ പോയിരുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബാംങ്ങളെ അവരു ടെ വീടുകള്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. മണിമല പഞ്ചായത്ത് പരിധിയില്‍ നിന്നുള്ള വിവിധ വീടുകളാണ് സന്ദര്‍ശിച്ചത്.

റിനോഷ് മിറ്റി തോമസ്, ബെന്‍സി മരിയ സജി, അഫ്‌സാന അഷ്‌റഫ്, അനീറ്റ സെബാ സ്റ്റ്യന്‍, മേഘാ മരിയാ തോമസ് എന്നിവര്‍ ആണ് ഉക്രൈയിനില്‍ പഠനത്തിനായി പോ യിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മലയാളികള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ സ ഹായസഹകരണങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും എംബസിയുമായി ബന്ധപ്പെടുന്നതിനും കഴിവതും വേഗം നാട്ടിലെത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കുമെന്നും ചീഫ് വീപ്പ് കുടുംബാംഗങ്ങളെ അറിയിച്ചു.