ചോറ്റി ചേന്നാട് ഈരാറ്റുപേട്ട റോഡിലെ  ത്രിവേണി പാലം അപകടാവസ്ഥയിൽ. മുണ്ട ക്കയത്ത് നിന്നും ഈരാറ്റുപേട്ടക്ക് ഗതാഗത തിരക്കില്ലാത്ത എളുപ്പവഴിയാണ് ഇത്.1990 ലാണ് ത്രിവേണി പാലം നിർമ്മിച്ചത്.28 വർഷം മാത്രം പഴക്കമുള്ള പാലം അപകടത്തി ലായാൽ നൂറ് കണക്കിന് നാട്ടുകാരും വിദ്യാർത്ഥി കളുമാണ് ദുരിതത്തിലാകുന്നത്.         ഈ കഴിഞ്ഞ കാലവർഷത്തിൽ വേണ്ടത്താനം തോട്ടത്തിലെ ഊരക്കനാട് ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് ഉണ്ടായ കുത്തൊഴുക്കിൽ  പാലത്തിന്റെ കോൺക്രീറ്റ് ഒഴുകിപ്പോ യി പാലത്തിന് അടിയിലേക്ക് രണ്ടാൾക്ക് കിടക്കാവുന്ന വലുപ്പത്തിലുള്ള അള്ളാണ് രൂപ പ്പെട്ടിരിരുന്നത്. അടിയന്തിരമായി പാലം ബലപ്പെടുത്തുന്നതിന് ആവശ്യമായ നടപടി വേണ്ടപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വർഷങ്ങൾക്ക് മുമ്പ്  കോൺക്രീറ്റ് ഇളകി ഒലിച്ച് പോയപ്പോൾ മുതൽ നിരവധി തവണ നാട്ടുകാർ പരാതികൾ നൽകിയിരുന്നങ്കിലും അധികാരികൾ കണ്ട ഭാവം കാണിച്ചില്ല .ഇതാണ് സ്ഥിതിഗതികൾ രൂക്ഷമാകാൻ കാരണമെന്നണ് നാട്ടുകാരുടെ ആക്ഷേപം .