കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ ജീവനക്കാർക്കും ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും  പരാതി മാത്രം.സിവിൽസ്റ്റേഷനിൽ ആവശ്യത്തിന് ശുചിമുറികൾ ഉണ്ടെങ്കിലും ചില ദി വസങ്ങൾ ഇവിടുത്തെ പൈപ്പുകളിൽ തുള്ളി വെള്ളം ഇല്ല.ശുചിമുറികൾ ഉപയോഗി ച്ചശേഷം വെള്ളം ഒഴിക്കുന്നതിന് ടാപ്പുകൾ  തുറക്കുന്പോഴാണ് ഒരു തുള്ളി വെള്ളമി ല്ലാത്തെ അവസ്ഥ.

വാട്ടർ അഥോറിറ്റിയുടെ വെള്ളമാണ് മിനിസിവിൽ സ്റ്റേഷനിൽ എത്തുന്നത്.ഇത് ആഴ്ച യിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ലഭിക്കുന്നത്. താലൂക്ക് ഓഫീസ്, വില്ലേജ്, സ പ്ലൈഓഫീസ്, എംപ്ലോയ്മെന്‍റ് ഓഫീസ്, സാമൂഹിക ക്ഷേമ വകുപ്പ്, അസിസ്റ്റന്‍റ് രജി സ്ട്രാർ ഓഫീസ്, ഇലക്ഷൻ വിഭാഗം, അളവ് തൂക്ക  വിഭാഗം തുടങ്ങി വിവിധ ഓഫീസു കളിലായി നൂറു കണക്കിന് ജീവനക്കാരാണ് ഉള്ളത്.ഉച്ചഭക്ഷണം കഴിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വീടുകളിൽ നിന്നു ജീവനക്കാർ വെള്ളം കൊണ്ടു വരേണ്ട അവസ്ഥയാണ്.

പല തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നും ആയില്ലെന്ന് ജീവനക്കാർ ആരോപിച്ചു. മിനി സിവിൽസ്റ്റേഷനിലെ ആവശ്യത്തിലേക്ക് മുന്പ് ചിറ്റാർ പുഴയിൽ കുളം നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.