ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി വാഹന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ് .റോഡ് സുരക്ഷ, ജീവന്‍ രക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി് മോട്ടോര്‍ വാഹനവകുപ്പ്.ഫെബ്രുവരി നാല് മുതല്‍ പത്ത് വരെ നടത്തുന്ന റോഡ് സുര ക്ഷ വാരാചരണത്തിന്റെ ഭാഗമായാണ് വാഹനങ്ങളില്‍ പരിശോധന നടത്തിയത്.

കാഞ്ഞിരപ്പള്ളി ബസ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ തേയ്മാനം വന്ന ടയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.ഉടന്‍ തന്നെ ടയറുകള്‍ മാറ്റണമെന്ന നിര്‍ദ്ദേശവും ഉദ്യാഗസ്ഥര്‍ ഇവര്‍ക്ക് നല്‍കി.സുരക്ഷ വാചാരണ ത്തിന്റെ ഭാഗമായി റോഡ് ഷോ, കുട്ടികള്‍ക്കും ഡ്രൈവര്‍മാര്‍ മാര്‍ക്കുമായി ബോധവല്‍ ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ ടി ഒപിബി പത്മകുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്‌പെക്ടര്‍ ഷാനവാസ് കരീം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാ യസിംസണ്‍ മിറോഷ്,റെജി,KKരാജേഷ് കുമാര്‍
എന്നിവര്‍ നേതൃത്വം നല്‍കി