ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ റ്റി.എൻ ഗിരീഷ് കുമാർ അവതരിപ്പിച്ച ബജറ്റിലാണ് ചിറക്കടവ് പഞ്ചായത്തിന് മുപ്പത്തിയഞ്ചു കോടി പന്ത്രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരത്തി എണ്ണൂറ്റി നാൽപ്പത്തിയെട്ടു രൂപയുടെ ബജറ്റ്. പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റിൽ റോഡുകൾ നടപ്പാലങ്ങൾ എന്നിവക്കാണ് കൂടുതൽ തുക മാറ്റി വെച്ചിരിക്കുന്നത്. മൂന്നു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അമ്പത്തിയെണ്ണായിരം രൂപയാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിക്കായി ഭൂമി വാങ്ങാൻ രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

കാർഷിക മേഖലക്കും മൃഗസംരക്ഷണത്തിനും ഊന്നൽ നൽകി
ഉൽപ്പാദന മേഖലയിൽ 1,12,92,000 രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

സേവന മേഖലയിൽ ഏറ്റവും കൂടുതൽ തുക ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കാനായിട്ടാണ്. മൂന്ന് കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. ശുചിത്വ പരിപാലനത്തിനായി
63,00,000 രൂപയും ഉൾപ്പെടെ സേവന മേഖലയിൽ 8,73,61,248 രൂപയാണ് മൊത്തം വകയിരുത്തിയിരിക്കുന്നത്. വിവിധ ക്ഷേമ പെൻഷനുകൾക്കായി 5,83,92,600 രൂപയും ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്,.35,8908 835 വരവും 76,42987 രൂപ മിച്ചമുള്ള ബഡ്ജറ്റാണ് ഗിരീഷ് കുമാർ പഞ്ചായത്തു കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചത്.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ അധ്യക്ഷയായിരുന്നു.