കാഞ്ഞിരപ്പള്ളി: സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്യൂണ്‍ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വിഴിക്കിത്തോട് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ സഹകരണ മന്ത്രിക്കും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്‍കും. ബാങ്കിലെ പണം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചതില്‍ അന്വേഷണം നടന്ന് വരികുയാണ്.

ഈ സാഹചര്യത്തില്‍ സി.പി.എം നേതാവിന്റെ മക്കള്‍ക്കും നിയമനം നല്‍കിയിതില്‍ അഴിമതി നടന്നതായി യോഗം ആരോപിച്ചു. അര്‍ഹതയുള്ളവരെ തഴഞ്ഞ് പ്യൂണ്‍ ഒഴിവ് ഭരണസമിതി വീതം വെച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ സാബു കാളന്തറ അധ്യക്ഷത വഹിച്ചു. വി.പി മുരളീധരന്‍, കെ. രാജപ്പന്‍, കെ.ബി സാബു, എന്‍.എം അഗസ്തി, സിബി വട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു