മുണ്ടക്കയം : ലോകഡൗൺ സമയത്ത് മദ്രസകൾ പ്രവർത്തനരഹിതമായി അധ്യാപകർ ഭവനങ്ങളിൽ കഴിയുമ്പോൾ അവരെ സഹായിക്കാൻ  മദ്രസ അധ്യാപക സംഘടന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം) ജില്ലാ റെയിഞ്ച് കമ്മറ്റികൾ സംയുക്തമായി നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. മുണ്ടക്കയം ഇർശാദിയ്യ അക്കാദമി യിൽ വെച്ച് വി എച്ച് അബ്ദുൾ റശീദ് മുസ്ലിയാരുടെ  നേതൃത്വത്തിൽ നടന്ന  ഉദ്ഘാടന ചടങ്ങി ൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായി ഉദ്ഘാടനം നിർവഹിച്ചു.
എസ്.ജെ.എം ജില്ല സെക്രട്ടറി ലിയാഖത്ത് സഖാഫി ,എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് പി.എം അനസ് മദനി,എസ്.വൈ.എസ് ജില്ല സെക്രട്ടറി ലബീബ് സഖാഫി ,ഹംസ മുസ്‌ലി യാർ ചോറ്റി,അബ്ദുൽ റഹ്മാൻ സഖാഫി എന്നിവർ സംസാരിച്ചു.സുന്നി വിദ്യാഭ്യാസ ബോർഡിൻറെ കീഴിൽ എല്ലാ അധ്യാപകർക്കും 1000 രൂപ വീതം ആദ്യഗഡുവായി അടു ത്തമാസം  എസ്.ജെ.എം സെൻറർ കമ്മിറ്റി നൽകിത്തുടങ്ങും. തുടർന്ന് വിപുലമായ പദ്ധ തികളാണ് സെൻറർ കമ്മിറ്റി നടപ്പിലാക്കുന്നത് .