പൊൻകുന്നം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർബന്ധമാ യതോടെ രണ്ട് ലക്ഷം മാസ്ക് വിതരണം ചെയ്യാനൊരുങ്ങി ഡിവൈഎഫ്ഐ.സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയാണ് 2 ല ക്ഷം മാസ്ക് വിതരണം ചെയ്യുന്നത്.കോട്ടൺ തുണിയിൽ തയിച്ച കഴുകി ഉപയോഗിക്കാ വുന്ന തരം മാസ്കാണ് വിതരണം ചെയ്യുന്നത്. ബ്ലോക്ക് പരിധിയിൽ വിവിധ മേഖലകളി ലെ വീടുകളിൽ മാസ്ക് നിർമ്മാണം പുരോഗമിക്കുന്നു.
ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലായി ഏഴ് മേഖലാ കമ്മിറ്റികളുടെ നേതൃ ത്വത്തിലാണ് മാസ്ക് വിതരണം.വാഴൂർ,കറുകച്ചാൽ,നെടുംകുന്നം,കങ്ങഴ, വെള്ളാവൂർ, തെക്കേത്തു കവല, പൊൻകുന്നം മേഖലാ കമ്മിറ്റികളാണ് മാസ്ക് വിതരണം ചെയ്യുന്ന ത്.പൊൻകുന്നം, തെക്കേത്തു കവല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിൽ നടക്കുന്ന അരലക്ഷം മാസ്കുകുകളുടെ വിതരണം അവസാന ഘട്ടത്തിലാ ണ്.