കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി – തമ്പലക്കാട് റോഡിലെ ബാങ്ക് ബില്‍ഡിങ്ങിലും കറുത്ത തും വെളുത്തതുമായ സ്റ്റിക്കറുകള്‍ കണ്ടെത്തി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ബി ഐ ശാഖയോട് ചേര്‍ന്നുള്ള വിസിബിന്റെ നാല് ജനലുകളിലാണ് സ്റ്റിക്കറുകള്‍ കണ്ടെ ത്തിയത്. കവര്‍ച്ചക്ക് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും മോഷ്ടാക്കള്‍ പതിപ്പിക്കുന്ന അടയാളങ്ങള്‍ എന്ന രീതിയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജില്ലയു ടെ പല ഭാഗങ്ങളിലും കണ്ടിരുന്നു.

സമാനരീതിയില്‍ 26-ാം മൈലിലെ ചില വീടുകളിലും സ്റ്റിക്കറര്‍ കണ്ടെത്തിയിരുന്നു. മോഷണം നടത്താനുള്ള വീട് തിരിച്ചറിയാന്‍ വേണ്ടി മോഷണ സംഘത്തിലുള്ളവര്‍ പതിക്കുന്നതാണെന്ന് പ്രചരണവും ഉണ്ടായി. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെ ന്നാണ് പോലീസിന്റെ ഭാഷ്യം.

ഇവ സ്റ്റിക്കറല്ലെന്നും ജനാലകള്‍ നിര്‍മ്മിച്ച സമയത്ത് ഗ്ളാസ് ഫ്രെയിമുമായി ഉരസി പൊട്ടാതിരിക്കാന്‍ ഇവയ്ക്കിടെയില്‍ സ്ഥാപിച്ച റബ്ബര്‍ ഫ്ളാപ്പുകളാണെന്നും പോലീസ് പറഞ്ഞു.