എരുമേലി : മണ്ഡലകാലത്തിൻറ്റെ തിരക്കൊഴിഞ്ഞ് വിജനമായിരുന്ന എരുമേലി വീണ്ടും പട്ടണത്തിൻറ്റെ പരിവേഷവുമായി തിരക്കിലായി. മകരവിളക്കുത്സവകാലം ആരംഭി ക്കുന്നതിന് ശബരിമല നട തുറക്കുമ്പോൾ ദർശനത്തിനായി കഴിഞ്ഞ ദിവസം മുതൽ തീർത്ഥാടകരുടെ തിരക്കേറിയിരിക്കുകയാണ് എരുമേലിയിൽ.  അതേസമയം തിരക്ക് വർധിക്കുന്ന ഇനിയുളള തീർത്ഥാടന ദിനങ്ങളിൽ ആശങ്കയായി മാറുകയാണ് ജലക്ഷാ മവും മലിനീകരണവും.പകൽ പൊളളുന്ന വേനൽചൂടും രാത്രി മുതൽ പുലരുംവരെയുളള അതിശൈത്യവും മൂലം കടുത്ത ജലക്ഷാമവും ഒപ്പം രൂക്ഷമായ മലിനീകരണവുമാണ് നദിയിലും തോട്ടി ലും. ടൗൺ പരിസരങ്ങളിലെ കിണർജലം വറ്റിവരളുന്ന സ്ഥിതിയിലാണ്. തോട്ടിൽ നീരൊ ഴുക്ക് കുറഞ്ഞ് ദുർഗന്ധമാണ് എങ്ങും. മണിമലയാർ കടുത്ത ജലക്ഷാമത്തിൻറ്റെ പിടിയി ലാണ്. ആഴ്ചകൾക്കുളളിൽ വെളളം വറ്റാൻ സാധ്യതയേറെയാണെന്നും ജലവിതരണം മുടങ്ങിയേക്കുമെന്നും ജലഅഥോറിറ്റി പറയുന്നു.നദിയിലെയും തോട്ടിലെയും തടയണക ളിൽ മലിനജലമാണ് കെട്ടിക്കിടക്കുന്നത്.മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ചിരിക്കെ വരും ദിവസങ്ങളിൽ ജലക്ഷാമവും മലിനീകരണവും ഗുരുതരപ്രശ്നമായി മാറും. ഈ സാഹചര്യം നേരിടുന്നതിന് ജില്ലാ ഭരണകൂടം തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല. പരിഹാര നടപടികൾ ഇപ്പോൾ തന്നെ നടപ്പിലാക്കിയില്ലെങ്കിൽ സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് ബ്ലോക്ക് ഹെൽത്ത് വിഭാഗം കൈമാറി. വെളളത്തിൻറ്റെ സാംപിളുകൾ പരിശോധനകൾക്കായി ദിവസവും ശേഖരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും ജല അഥോറിറ്റിയും പറയുന്നു.