കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവിന് സമീപമുള്ള കടയ്ക്കു തീ പിടിച്ചു. കെഎൽ 14  അറേബ്യൻ ഷെക്ക് എന്നാ കടയ്ക്കാണ് തീ പിടിച്ചത്. കടക്കുള്ളിൽ നിന്നും തീയും പുകയും ഉയർന്നത് കണ്ട്  അടുത്തുള്ള വ്യാപാരികളാണ് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിൽ വിവരമറിയിച്ചത്. രണ്ടു മാസമായി കട അടച്ചിട്ടിരിക്കുന്നതിനാൽ വാതിൽ തകർത്താണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും അകത്ത് കയറിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.