ഗതാഗത പരിഷ്‌കരണത്തെ അട്ടിമറിച്ച് വ്യാപാരികള്‍ ബോര്‍ഡ് പിഴുത് മാറ്റി :സി.പി.എം നേതൃത്വം ഇടപെട്ട് ബോര്‍ഡ് പുനസ്ഥാപിച്ചു

കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗത കുരിക്ക് പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച ഗതാഗത പരിഷ്‌കരണത്തെ അട്ടിമറിച്ച് വ്യാപാരികള്‍. ടൗണിലെ ഗതാഗത കുരിക്കിന് പ്രധാന കാരണമാകുന്ന ബസ് സ്റ്റാന്‍ന്റിനു സമീപം വണ്‍വേ സംവിധാനം പോലീസും പഞ്ചായത്തും ചേര്‍ന്ന നടപ്പാക്കിയിരുന്നു. തുടര്‍ന്ന് പുത്തനങ്ങാടിയില്‍ നിന്നും ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് വാഹനങ്ങള്‍ കയറുന്നത് നിരോധിച്ചുകൊണ്ട് ബോര്‍ഡും സ്ഥാപിച്ചിരുന്നു. പത്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകളും ചെയ്തിരുന്നു.

എന്നാല്‍ സ്ഥാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബോര്‍ഡ് ചില വ്യാപാരികള്‍ പിഴുത് മാറ്റിയിരുന്നു. പിന്നീട് സി.പി.എം നേതൃത്വം ഇടപെട്ട് ബോര്‍ഡ് പുനസ്ഥാപിച്ചു. എന്നാല്‍ ചില സ്ഥാപനങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങളാണ് ബോര്‍ഡ് പിഴുത് മാറ്റിയതിന് പിന്നിലെന്ന് ആരോപണം ഉണ്ട്. പകല്‍ സമയങ്ങളില്‍ കച്ചവട സ്ഥാപന ങ്ങളിലക്ക് ലോഡ് ഇറക്കുവാനായി വലിയ ഭാരവാഹനങ്ങള്‍ കയറുന്നതാണ് പ്രധാന പ്രശ്‌നം.

പകല്‍ സമയങ്ങളില്‍ ടൗണിലെ പ്രധാന ഭാഗങ്ങളില്‍ വലിയ വാഹനങ്ങള്‍ നിറുത്തിയി ട്ടിട്ട് ലോഡ് ഇറക്കുന്നത് നിരോധിച്ചിരുന്നു. ഇത് വ്യാപാരികളും സമ്മതിച്ചിരുന്നു. എന്നാല്‍ ടൗണിലേ ഗതാഗത കുരിക്ക് ഒഴിവാക്കുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡ് രാത്രിയില്‍ പിഴുത് മാറ്റുകയാണ് ഉണ്ടായത്.

ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുകയും കയറുകയും ഭാഗത്തും ദേശിയ പാതയോര ത്തും വലിയ ലോറികള്‍ ലോഡ് ഇറക്കുന്നതിനായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതം സ്തംഭിപ്പിക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പോലീ സ് പലതവണ നിയമ നടപടിക്ക് ഒരുങ്ങിയെങ്കിലും വ്യാപാരികള്‍ സങ്കടിച്ച് പോലിസി നെതിരെ തിരിഞ്ഞതോടെയാണ് പോലീസും നിഷ്‌ക്രിയരായത്.

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ജൂലൈ 15 ന് പഞ്ചായത്ത് ഓഫീസില്‍ ഡോ.എന്‍ ജയരാജ് എം.എല്‍.എ അധ്യക്ഷതയില്‍ ചേര്‍ന്ന അവലേകന യോഗത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് രണ്ട് റോഡുകളില്‍ വണ്‍വേ സംവിധാനം നടപ്പിലാ ക്കിയത്. തിങ്കള്‍, ശനി ദിവസങ്ങളിലാണ് ടൗണില്‍ ഏറെ തിരക്ക് അനുഭവപ്പെടുന്നത്. ഗതാഗത കുരുക്ക് പലപ്പോഴും മണിക്കൂറുകളാണ് നീണ്ടു നില്‍ക്കുന്നത്.