രാജ്യത്ത് നീതി പങ്കിടുമ്പോള്‍ തുല്യ നീതി ജനസംഖ്യാനുപാതികമായി എല്ലാ വിഭാഗ ങ്ങള്‍ക്കും ലഭ്യമാക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പ ള്ളി നടേശന്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗം 55-ാം നമ്പര്‍ ശാഖാ ഗുരുദേവ ക്ഷേത്രത്തില്‍ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ സ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലുള്ള പങ്കാളിത്തം അധസ്ഥിതനു കൂടി ഉണ്ടായാല്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂ.

ജാതിയുടെ പേരില്‍ നീതി നഷ്ടപ്പെട്ട സമുദായമാണ് ഈഴവ സമുദായം. ആര്‍.ശങ്കര്‍ മുഖ്യന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എസ്എന്‍ഡിപിക്ക് അനുവദിച്ചില്ല. ഇന്ന് ജനാധിപത്യത്തെ മതാധിപത്യം കീഴടക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ജാതിക്ക് അധിഷ്ഠതമായി വിദ്യാഭ്യാസം. അറിവിന്റെയും തിരിച്ചറിവിന്റെയും പാതയിലൂടെയാണ് സമുദായം കടന്നു പോകുന്നത്. പലരും മതേതരം പറയുന്നത് കപടമാണ്. ജാതി വിവേചനവും, മത വിദ്വേഷവും മാറി മത സൗഹാര്‍ദം ഉണ്ടാകണമെങ്കില്‍ എല്ലാവര്‍ക്കും സാമൂഹ്യ നീതി എല്ലാ രംഗത്തും നല്‍കണം. സമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യ നീതി നേടാന്‍ സാധിക്കൂ.

സമ്മേളനത്തില്‍ സ്വാമി ഗുരുപ്രകാശം ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി നടപ്പന്തല്‍ സമര്‍പ്പണം നിര്‍വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ജി.സുനില്‍കുമാര്‍, ഹൈറേഞ്ച് യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ് .എസ്.തകിടിയേല്‍, സെക്രട്ടറി പി.ജീരാജ്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഡോ.പി.അനിയന്‍, ഷാജി ഷാസ്, യൂണിയന്‍ കൗണ്‍സിലര്മാരായ സി.എന്‍.മോഹനന്‍, എ.കെ.രാജപ്പന്‍, എം.എ.ഷിനു, പി.എ.വിശ്വംഭരന്‍, കെ.എസ്.രാജേഷ്, ബിബിന്‍.കെ.മോഹന്‍ യൂണിയന്‍ വനിതാ സംഘം സെക്രട്ടറി സിന്ധു മുരളീധരന്‍, യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ എം.വി.ശ്രീകാന്ത്, ശാഖാ വൈസ് പ്രസിഡന്റ് പി.എം.മണി, യൂണിയന്‍ കമ്മിറ്റിയംഗം എം.ആര്‍.സജി എന്നിവര്‍ പ്രസംഗിച്ചു.

ഇന്നു രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം, 8ന് താഴികക്കുടം പ്രതിഷ്ഠ, വൈകിട്ട് 7.30ന് ബ്രഹ്‌മകലശപൂജ, കലശാധിവാസം എന്നിവ നടക്കും. നാളെ രാവിലെ 6ന് ഗണപതി ഹവനം, തുടര്‍ന്ന് അധിവാസം വിടര്‍ത്തി പൂജ, ബിംബ കലശാധികള്‍ ശ്രീലകത്തേക്ക് എഴുന്നള്ളിക്കല്‍, 9നും 10.10നു മധ്യേ പ്രതിഷ്ഠ, ഗുരുപ്രകാശം സ്വാമി സന്ദീപ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കലശാഭിഷേകങ്ങള്‍. 11ന് നടത്തുന്ന സമ്മേളനം ഹൈറേഞ്ച് യൂണിയന്‍ സെക്രട്ടറി പി.ജീരാജിന്റെ അധ്യക്ഷതയില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് മുഖ്യപ്രഭാഷണം നടത്തും . കാണിക്കമണ്ഡപ സമര്‍പ്പണം എ.ജി.തങ്കപ്പനും, കൊടിമര സമര്‍പ്പണം ബാബു ഇടയാടിക്കുഴിയും, മണ്ഡപ സമര്‍പ്പണം ലാലിറ്റ്.എസ്.തകടിയേലും, തിടപ്പള്ളി സമര്‍പ്പണം,ഗിരീഷ് എസ്.കോനാട്ടും നിര്‍വഹിക്കും.