പെരുവന്താനം ഗ്രാമപഞ്ചായത്ത് ഭരണസമതിക്കെതിരെ എൽഡിഎഫ്  നടത്തുന്ന വ്യാ ജ പ്രചരണങ്ങളിൽ പ്രതിഷേധിച്ചു,  പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗം സംഘടിപ്പിച്ചു. കല്ലേപാലത്തുനിന്ന് ആരംഭിച്ച പ്രകടനം മുപ്പത്തഞ്ചാം മൈലിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സിപി മാത്യു ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ഷാജി പുല്ലാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ ഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോമിന സജി, ഷാജഹാൻ മഠത്തിൽ, ബെന്നി പെരുവന്താനം, ,വിസി ജോസഫ് വെട്ടിക്കാട്ട്, റ്റി.എൻ മധുസൂദനൻ, സി.റ്റി മാത്യു ചരളയിൽ, ജോൺ പി തോമസ്, ജാൻസി ടോമി, കെ. കെ ജനാർദ്ദനൻ, കെ.ആർ വിജയൻ, സണ്ണി തുരു ത്തിപ്പള്ളി, സണ്ണി തട്ടുങ്കൽ, കെ.എൻ രാമദാസ്, സുരേഷ് ഓലിക്കൽ, എൻ. എ വഹാബ്,  റ്റി. എ തങ്കച്ചൻ, ജെ. ജെ ജോസകുട്ടി, എബിൻ കുഴിവേലി, ശരത് ഒറ്റപ്ലാക്ക ൻ, ഗ്രാമപഞ്ചായത്ത്‌ മെമ്പറുമാരായ ഷീബ ബിനോയ്‌, ഗ്രേസിജോസ് , ഇ.ആർ ബൈജു, സിജി എബ്രഹാം ,തുങ്ങിയവർ സംസാരിച്ചു.