മുജാഹിദ് പ്രസ്ഥാനം കേരളIത്തിനകത്തും പുറത്തും നിർവഹിക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ പ്രശംസനീയമാണെന്ന് ചീ ഫ് വിപ്പ് ഡോ.എൻ.ജയരാജ് എം .എൽ .എ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ചാരിറ്റ ബിൾ ഓർഗനൈസേഷൻ (KCO)നേതൃത്വത്തിൽ മുന്നാമത്  നിർമ്മിക്കുന്ന കൈകോർ ക്കാം വീടൊരുക്കാം എന്ന പിച്ചകപ്പള്ളിമേട് പുനരധിവാസ ഭവനപദ്ധതിക്കായി കാ ഞ്ഞിരപ്പള്ളി സലഫി മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ കെ.എൻ.എം, ഐ.എസ്.എം നിർ മ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേ ളനം  വട്ടകപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദീൻ മദനി ശിലാസ്ഥാപനം നിർവ ഹിച്ചു. കെ.സി. ഒ ചെയർമാൻ സുനിൽ തേനംമാക്കൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാ ർ എം.എൽ .എ സെബാസ്റ്റ്യൻ കുളത്തുങ്കൽ  മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് KR തങ്കപ്പൻ , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ ഷക്കീല നെസീർ ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ഐ.എസ്.എം. സംസ്ഥാന വൈസ് പ്രസി ഡന്റ് നാസ്സർ മുണ്ടക്കയം , തോമസ് കുന്നപ്പള്ളി,കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് പി. എച്ച് .ജാഫർ,മൻസൂർ മൗലവി അൽ ഖാസമി, റ്റി.ഇ നാസ്സറുദ്ദീൻ, ഹാജി റ്റി കെ ഷാ ജ ഹാൻ, ഷിബിലി കാന്റസ്, മുഹമ്മദ് ഷാ മൗലവി, എച്ച് ഷാജഹാൻ,സെയ്യദ് ചെറുകര, ഷിയാസ്മൗലവി,ടി.എ.അബ്ദുൽ ജബ്ബാർ, ഐ.എസ്.എം.ഭാരവാഹികളായ എൻ.വൈ. ജമാൽ,അക്ബർ സ്വലാഹി ,സക്കീർ വല്ലം, നെജീബ് കാഞ്ഞിരപ്പള്ളി, അൻസാരി വട്ട കപ്പാറ, നാദിർഷാ കോന്നാട്ടുപറമ്പിൽ ,ജലിൽ കോട്ടവാതുക്കൽ എന്നിവർ പ്രസംഗി ച്ചു