ഈരാറ്റുപേട്ട : ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെയുള്ള കാര്‍ഷിക വിപ ണി തികച്ചും നൂതന ആശയം എന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍  ജോസ് കെ. മാണി. ഇത്തരത്തിലുള്ള ചുവടുവയ്പ്പിലൂടെ കര്‍ഷകര്‍ക്ക് ത ങ്ങളുടെ ഉത്പന്നങ്ങള്‍ നല്ല വില ലഭിക്കുന്ന തരത്തില്‍ വിപണനം ചെയ്യു വാനും അതിലുപരി ഉപഭോക്താക്കള്‍ക്ക് നാടന്‍ ഉത്പന്നങ്ങള്‍ എളുപ്പത്തി ല്‍ ലഭ്യമാക്കുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ചെയര്‍മാനാ യുള്ള കെയര്‍ ഫൗണ്ടേഷ ന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ട്രസ്റ്റിന്റെ പുതിയ സംരംഭമായ ‘മലയോര ക ര്‍ഷക കൂട്ടായ്മ.  ഈരാറ്റുപേട്ട പുളിക്കല്‍ ഓഡിറ്റോറിയത്തില്‍ ട്രസ്റ്റ് ചെയ ര്‍മാന്‍ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉ ത്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് നിര്‍മ്മല നിമ്മി, ഈരാറ്റുപേട്ട മുന്‍ സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുള്‍ ഖാദര്‍, അ രുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി വികാരി റവ. ഡോ. അഗ സ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ജനാബ് നദീര്‍ മൗലവി, പൂഞ്ഞാര്‍ രാജകുടുംബാംഗം ദിലീപ്കുമാര്‍ വര്‍മ്മ, ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദര്‍, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖ റിയാസ് കുതിരയോലി, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്ജ് കല്ലങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു, ഈരാറ്റുപേട്ട ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീര്‍, വ്യാപാര വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയമസഭാമണ്ഡലം പ്രസി ഡന്റ് അഡ്വ. സാജന്‍ കുന്നത്ത്, ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ലീന ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ്ജ് ജോസഫ് വെള്ളൂക്കുന്നേല്‍, മിനി സാവിയോ, അഡ്വ. ജെയിംസ് വലിയവീട്ടില്‍, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, കെ.എസ്.സി. (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസ്സോ. സംസ്ഥാന പ്രസിഡന്റ് ജോസഫ് മൈലാടി എന്നിവര്‍ പ്രസംഗിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ശുദ്ധമായ തനത് കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താ ക്കള്‍ക്ക് ലഭ്യമാക്കുന്ന തികച്ചും സൗജന്യമായ സേവനമാണ് ഈ വെബ് സൈറ്റിലൂടെ ലഭ്യമാകുന്നത്. കാര്‍ഷിക ഉത്പന്ന വിപണനം കൂടാതെ വിദഗ്ദ്ധ / അവിദഗ്ദ്ധ തൊഴില്‍ അവസര ങ്ങളെക്കുറിച്ചുള്ള സൗജന്യ തൊഴില്‍ വീഥിയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2021 മാര്‍ച്ച് മാസം 1-)0 തിയതി മുതല്‍ വെബ് സൈറ്റിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കും എന്ന് ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ അറിയിച്ചു.