വൈകല്യത്തെ മനോധൈര്യം കൊണ്ട് മറികടന്ന് ജോജി രക്ഷിച്ചത് നാല് വയസുകാരന്റെ ജീവൻ. കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ കാഞ്ഞിരപ്പള്ളി കാളകെട്ടി പ്ലാത്തോട്ട ത്തിൽ ടോമിയുടെ മകൻ ജെയ്കിനാണ് ചെങ്ങണ്ടയിൽ ജോജി രക്ഷകനായത് ബുധനാഴ്ച യായിരുന്നു സംഭവം. ജോജിയുടെ മകൾ അനോനയുമൊത്ത് കളിക്കവെയാണ് മുറ്റത്തെ കിണറ്റിലേക്ക് ജെയ്ക് കാൽ വഴുതി വീഴുന്നത്. സമീപത്ത് ഉണ്ടയിരുന്ന അനോന ജെയ്കിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

16 അടി താഴ്്ചയുള്ള പത്തടിയോളം വെള്ളമുള്ള കിണറിലേക്കാണ് ജെയ്ക് വീണത്. അനോന നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന ജോജി മുറ്റത്തേക്കോടിയെത്തി കിണറ്റി ലേക്ക് എടുത്ത് ചാടുകയായിരുന്നു. പോളിയോ ബാധിച്ച് കലിന് സ്വാധീനക്കുറവുള്ള ജോജി ഇത് വകവയ്ക്കാതെയാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്ത് ചാടിയത്. അയൽവാസിയായപുതിയ നികത്തിൽ പുഷ്പനും കൂടി കിണറ്റിലേ ക്ക് ഇറങ്ങി ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തുകയാ യിരുന്നു.അസ്സീസി അന്ധവിദ്യാലയത്തിൽ പ്യൂണായി ജോലി നോക്കുകയാണ് ജോജി. കരിങ്കല്ല്പ ണിക്കാരനായ പുഷ്പൻ വീടിന് മാടക്കട കൂടി നടത്തുന്നുണ്ട്. . ഇരുവരും അയൽവാസി കളാണ്. ജെയ്കിന്റെ പിതാവ് ടോമി കിണറ്റിൽ വീണ മറ്റൊരു കുട്ടിയെ നേരത്തെ രക്ഷ പ്പെടുത്തിയിരുന്നു’ ഇതിന് ജീവൻ രക്ഷാ അവാർഡും ടോമിക്ക് ലഭിച്ചിരുന്നു. ഇപ്പോൾ തന്റെ മകന് മറ്റൊരാൾ രക്ഷകനായത് അന്നത്തെ സത് പ്രവർത്തി മൂലമാണന്നാണ് ടോമിയുടെ വിശ്വാസം.