കാഞ്ഞിരപ്പള്ളി :കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ യും പെട്രോൾ ഡീസൽ വിലവര്ധനയ്ക്കെതിരെയും രാജ്യത്ത് നടക്കുന്ന ലൈംഗിയ അതി ക്രമങ്ങൾക്കെതിരെയും  കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം  കമ്മിറ്റി  യുടെ ആഭിമുഖ്യത്തിൽ 9 മണ്ഡലങ്ങളിലും ധർണ നടന്നു.

കാഞ്ഞിരപ്പളളി, മണിമല, ചിറക്കട വ്,കങ്ങഴ മണ്ഡലങ്ങളിൽ  ഡോ. എൻ ജയരാജ് എം എൽ എ യും, പള്ളിക്കത്തോട്, വാഴൂർ മണ്ഡലങ്ങളിൽ ജില്ലാ പഞ്ചായത്തു  മെമ്പർ അഡ്വ സെബാസ്റ്റൻ കുളത്തിങ്കലും, വെള്ളാവൂർ മണ്ഡലത്തിൽ നിയോജകമണ്ഡലം പ്രസി ഡന്റ് എ എം മാത്യു ആനിത്തോട്ടവും, കറുകച്ചാൽ, നെടുംകുന്നം മണ്ഡലങ്ങളിൽ ജില്ലാപഞ്ചായത്ത് മെമ്പർ അജിത് മുതിരമലയും ധർണ ഉൽഘാടനം ചെയ്തു.