കാഞ്ഞിരപ്പള്ളി ചേപ്പുംപാറ സ്വദേശിനിയായ വിദ്യാർത്ഥി മൈസൂരിൽ ബൈക്ക് അപ കടത്തിൽ മരിച്ചു. കർണാടക മൈസൂർ മാണ്ഡ്യ നാഗമംഗലത്ത് ഉണ്ടായ വാഹനാപക ടത്തിലാണ് നഴ്‌സിങ് വിദ്യാർഥിനിയായ കാഞ്ഞിരപ്പള്ളി ചേപ്പുംപാറ നമ്പുരക്കൽ സാനിയ മാത്യുവെന്ന അക്കു (21) മരിച്ചത്. നാഗമംഗലം ബി.ജി.എസ്.നഴ്‌സിങ് കോളേ ജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. പൊൻകുന്നം കോടതിപ്പടി യൂണിറ്റി ലെ സിഐടിയു ഹെഡ് ലോഡിങ് തൊഴിലാളി നമ്പുരക്കൽ സാബുവിന്റെയും നിഷ യുടെയും മകളാണ്.

നാട്ടിലേക്ക് വരുന്നതിന് ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകു മ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സാനിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിന് പരിക്കുണ്ട്. സഹോദരൻ: സിബിൻ. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വാഴൂർ 19-ാംമൈൽ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.