ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മണക്കാട്ട് ക്ഷേത്രം ഒരുങ്ങി. അയ്യപ്പഭക്ത ന്മാര്‍ക്കായുള്ള സേവനക്യാമ്പിനോടനുബന്ധിച്ച് തീര്‍ത്ഥാടക സേവനകേന്ദ്രവും അന്ന ദാനവും ദേവസ്വം പ്രസിഡന്‍റ് ടി.പി. രവീന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ദേവസ്വം സെ ക്രട്ടറി വി.കെ ബാബുരാജ്, കണ്‍വീനര്‍ എം.എന്‍ രാജരത്നം, എസ്.മിഥുന്‍ രാജ്, സി. എസ് പ്രേംകുമാര്‍, പി.ജി രാജു, സന്തോഷ് പുതിയത്ത്, ബൈജു.വി.സി, ചന്ദ്രന്‍, ജി.വി ശ്വനാഥപിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
പുലര്‍ച്ചെ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യഗണപതിഹോമവും വിശേഷാല്‍ പൂജകളും നട ന്നു. മേല്‍ശാന്തി കെ.എസ് ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അന്ന ദാനത്തിനായി തയ്യാറാക്കിയ വിഭവങ്ങള്‍ നേദിച്ചു.
മണക്കാട്ട്ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പഭക്തസേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഭക്തക്കര്‍ക്ക് കുളിക്കുവാനുള്ള സൌകര്യവും വാഹനങ്ങള്‍ പാര്‍ ക്കുചെയ്യുന്നതിനായി ക്ഷേത്രമൈതാനവും വിരിവച്ചു വിശ്രമിക്കുന്നതിനായി ആഡി റ്റോറിയം,സ്റ്റേജ്,ക്ഷേത്രമതില്‍ക്കകം എന്നിവിടങ്ങളിലും സൌകര്യങ്ങള്‍  ഏര്‍പ്പെടു ത്തിയിട്ടുണ്ട്.
ഏഴുമുറികളോട് കൂടിയ ബാത്ത്റൂം കോംപ്ലക്സിന്‍റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി അയ്യപ്പന്‍മാര്‍ക്ക് തുറന്നുകൊടുത്തതായും മണ്ഡലമഹോത്സവം പ്രമാണിച്ച് കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ അയ്യപ്പഭക്തന്മാര്‍ക്കായി ഒരുക്കിയതായും ദേവസ്വം സെക്രട്ടറി വി കെ ബാബുരാജ് അറിയിച്ചു. കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് അന്നദാനം, ചുക്കുകാപ്പി വിതരണം, ഒൌഷധ കുടിവെള്ള വിതരണം എന്നിവയ്ക്കായി പ്രത്യേകകൌണ്ടറുകള്‍ തുറക്കും. അയ്യപ്പഭക്തന്മാര്‍ക്ക് സ്വന്തമായി പാചകം ചെയ്തു ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.