അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചെ​റു​വ​ള്ളി കാ​വും​ഭാ​ഗം പു​തി​യേ​ട​ത്ത് പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ മ​ക​ൻ ര​തീ​ഷ്(40) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം ഹൈ​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു​പോ​യി. ര​തീ​ഷ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ രാത്രിയാണ് മ​രി​ച്ച​ത്.പോ​ലീ​സ് ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​ടി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. സം​സ്കാ​രം ഇന്ന് രാ​ത്രി എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.അ​മ്മ: രാ​ധാ​മ​ണി​. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​വേ​ണു​ഗോ​പാ​ൽ, രാ​ജേ​ഷ് പി.​നാ​യ​ർ