കളരിയെ ജനകീയമാക്കിയ സിഎസ് കെ കളരിയുടെ സ്ഥാപകനും, കളരിപ്പയറ്റ് രംഗത്തെ ആചാര്യനുമായ സി.എഫ്. സ്കറിയ ഗുരുക്കൾ നിര്യാതനായി. പ്രശസ്ത മർമ്മ ചികിത്സ കനും ,കളരി ആചാര്യനുമാണ് ഇദ്ദേഹം.നന്നേ ചെറുപ്പത്തിലേ കളരി അഭ്യസിച്ച് തുട ങ്ങി. തെക്കൻ സബ്രദായത്തിലെ രീതിയിൽ കളരി അഭ്യസിച്ചു. 23-ാം വയസ്സിൽ പൂഞ്ഞാ ർ പെരിങ്ങളത്ത് കളരി അദ്ധ്യാപനം ആരംഭിച്ചു. തൻ്റെ ഗുരുക്കന്മാരോടുള്ള ആദര സൂ ചകമായി സിഎസ് കെ എന്ന പേര് കളരിയ്ക്ക് നൽകി.
ഗുരുക്കന്മാരായ ചാക്കോ ഗുരുക്കളുടെ സിയും,സ്കറിയ ഗുരുക്കളുടെ എസ്സും, കുഞ്ഞൂ ഞ്ഞ് ഗുരുക്കളുടെ കെയും ചേർത്താണ് സിഎസ് കെ എന്ന നാമകരണം നടത്തിയത്. 2013 ൽ കളരി പയറ്റ് ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ കളരി ആചാര്യപുരസ്ക്കാരം ലഭിച്ചു. കളരി പയറ്റ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദേശീയ, സംസ്ഥാനതല മത്സരങ്ങളിൽ നിര വധി പുരസ്ക്കാരങ്ങൾ നേടാനും സിഎസ്കെയിലെ ശിഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്.നിരവധി ശിഷ്യ സമ്പത്തിന് ഉടമയായ സ്കറിയ ഗുരുക്കൾ വിടവാങ്ങുന്നതോടെ തെക്കൻ കളരി ശൈലിയുടെ ആചാര്യനെയാണ് നഷ്ടമാകുന്നത്.